യാത്രദുരിതം; നടുത്തോടിനും കീരിത്തോടിനും പാലം പണിയാൻ മന്ത്രിക്ക്‌ നിവേദനം നൽകി

യാത്രദുരിതം; നടുത്തോടിനും കീരിത്തോടിനും പാലം പണിയാൻ മന്ത്രിക്ക്‌ നിവേദനം നൽകി
May 21, 2023 10:38 AM | By Athira V

അഴിയൂർ : നടുത്തോടിനും കീരിത്തോടിനും പാലം പണിയാൻ മന്ത്രി സജിചെറിയാന് അഴിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ സാലിം പുനത്തിൽ നിവേദനം നൽകി. എസ്റ്റിമേറ്റ് എടുക്കാൻ ഉദ്യോഗസ്ഥർക്ക് തീരസദസ് ജനപ്രതിനിധി സംഗമത്തിൽ വെച്ച് മന്ത്രി നിർദേശം നൽകി.നടുത്തോടിലും കീരിത്തോടിലും പാലം വന്നാൽ മൽസ്യ തൊഴിലാളികൾക്ക് ചോമ്പാല ഹർബറിലേക്ക് ഏകദേശം 5 കിലോമീറ്ററോളം യാത്ര ദൈർഘ്യം കുറയും.

കാലങ്ങളായി യാത്ര ദുരിതം പേറുന്ന അഴിയൂർ തീരദേശത്തിന് നടുത്തോടിലും കീരിത്തോടിലും പാലം വരുന്നതോടെ വികസന കുതിപ്പ് തന്നെ സംജാതമാകും. കോഴിക്കോട് ജില്ലയുടെ വടക്കേ അതിർത്തിയായ പൂഴിത്തലയിൽ നിന്നും വടകര അഴിത്തലയിലേക്ക് തീരദേശ പാതയെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

മുൻപ് കേന്ദ്ര പദ്ധതിയിൽ ഉൾപെടുത്തി ഫണ്ട് വകയിരുത്തിയെങ്കിലും ഭൂമി ഏറ്റെടുക്കൽ നടക്കാതായതോടെ നിലച്ച് പോകുകയായിരുന്നു. ഇപ്പൊൾ സംസ്ഥാന സർകാർ തീരദേശ ഹൈവേ പ്രഖ്യാപിച്ചതോടെ ആ പദ്ധതി അപ്രസക്തമായി. പക്ഷേ തീരദേശ ഹൈവേ എരിക്കിൽ ഭാഗത്ത് നിന്നും മാഹി ബൈപാസിലേക്ക് ഗതി മാറുന്നതോടെ ശേഷം വരുന്ന അഴിയൂർ പഞ്ചായത്തിലെ 16,18,1 വാർഡുകളിലെ തീരദേശം വികസനമില്ലാത്ത ഭാഗമായി മാറുകയും ചെയ്യും.

ഈ പ്രദേശത്തെ നൂറുകണക്കിന് തീരദേശ വാസികൾ പഴയത് പോലെ ഹാർബറിലേക്ക് പോകാൻ ദേശീയപാതയെ ആശ്രയിക്കേണ്ടി വരും. ഇതിന് പരിഹാരം നടുത്തോട്ടിലും കീരിതോടിലും പാലം പണിയുക എന്നതാണ്. കീരിതോടിൽ മുൻപ് കോൺക്രീറ്റ് പൈപ്പ് പാലം ഉണ്ടായിരുന്നു. പിന്നീട് അത് തകർന്നെങ്കിലും പാലം പുനസ്ഥാപിക്കാൻ ഒരു ശ്രമവും ഉണ്ടായില്ല.

സർക്കാരുകൾ മാറി മാറി വന്നെങ്കിലും തീരദേശ വാസികളുടെ യാത്ര ദുരിതത്തിന് ഒരു പരിഹാരവും കാണാൻ ശ്രമം നടന്നില്ല. ഭരണ കക്ഷികളിൽ തന്നെ മൽസ്യ തൊഴിലാളി സംഘടനകൾ ഏറെ ഉണ്ടെങ്കിലും ഈ പ്രദേശത്തെ അടിസ്ഥാന യാത്ര പ്രശ്നത്തിന് നേരെ കണ്ണടക്കുകയായിരുന്നു.

ഇന്നലെ വടകരയിൽ നടന്ന തീരസദസ്സ് ചടങ്ങിനോടനുബന്ധിച്ച് ജനപ്രതിനിധി മുഖാമുഖത്തിൽ സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ അവർകളോട് ഈ വിഷയത്തിൻ്റെ ഗൗരവം ബോധ്യപ്പെടുത്തുകയും നിവേദനം നൽകുകയും ചെയ്തു.

മന്ത്രിക്ക് വിഷയത്തിൻ്റെ ഗൗരവം മനസ്സിലായി എന്ന് മാത്രമല്ല ഫിഷറീസ് എഎക്സ്ഇ സതീശൻ അവർകളോട് വകുപ്പിൻ്റെ പരിമിതിയിൽ നിന്ന് കൊണ്ട് എസ്റ്റിമേറ്റ് തയ്യാറാക്കാൻ ആവശ്യപ്പെടുകയും ടൗൺ ഹാളിലെ തൻ്റെ പ്രസംഗത്തിൽ വിഷയം പറയുകയും ചെയ്തു എന്നത് പ്രതീക്ഷ ഉളവാകുന്നതാണ്.

പദ്ധതി പ്രവർത്തികമായാൽ ദേശീയ പാതയ്ക്ക് സമാന്തരമായി വാഹന യാത്ര എളുപ്പമാവാൻ ഇത് സഹായിക്കും. തീരപ്രദേശത്ത് വികസന കുതിപ്പിനും ഇത് കാരണമാവും. ഈ പ്രദേശത്ത് തീരദേശ റോഡ് നിലവിലില്ലാത്ത നടുതോടിന് വടക്ക് ഭാഗത്ത് കയ്താൽ തയ്യിൽ ബീച്ച് ഭാഗത്ത് ബ്ലോക്ക് പഞ്ചായത്തിൻ്റെ 7 ലക്ഷം രൂപ ചിലവഴിച്ചുള്ള റോഡ് നിർമാണം ഉടൻ ആരംഭിക്കും.

travel sickness; A petition was given to the minister to build a bridge between Naduthod and Keerithod

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 9, 2025 12:21 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

May 9, 2025 11:04 AM

കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്...

Read More >>
സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

May 9, 2025 10:20 AM

സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് വടകരയിൽ സ്വീകരണം...

Read More >>
Top Stories