വടകര : അധ്യാപകരും കെഎസ്ഇബി ജീവനക്കാരും കൈകോര്‍ത്തപ്പോള്‍ വൈദ്യുതി പോസ്റ്റില്‍ കുടുങ്ങിയ പൂച്ചക്ക് ലഭിച്ചത് പുതുജീവന്‍. വ്യാഴാഴ്ച വൈകിട്ടോടെ കീഴല്‍ ദേവീ വിലാസം സ്‌കൂളിന് സമീപത്തെ പോസ്റ്റിന് മുകളില്‍ ഇറങ്ങാന്‍ കഴിയാത്ത വിധം പൂച്ച അകപ്പെടുകയായിരുന്നു.


തിരിച്ചിറങ്ങാന്‍ കഴിയാത്ത വിധം പൂച്ച മുകളില്‍ അകപ്പെട്ട തോടെ വിദ്യാലയത്തിലെ അധ്യാപകര്‍ കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ ദിപിന്‍ ദാസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. വിവരത്തെ തുടര്‍ന്ന് ഉടനടി ഈ ഭാഗത്തേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയും രക്ഷാപ്രവര്‍ത്തനത്തിനായി സമയം നല്‍കുകയുമായിരുന്നു.
വൈദ്യുതി നിലച്ചതോടെ അധ്യാപകര്‍ പൂച്ചയെ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വീണ്ടും വൈദ്യുതി വകുപ്പിനെ വിവരം അറിയിക്കുകയും വൈദ്യുതി പുനഃസ്ഥാപിക്കുകയും ചെയ്തു. കെഎസ്ഇബി അധികൃതരും അധ്യാപകരും ഒരുമിച്ച് തോടെ പുതുജീവന്‍ ആയിരുന്നു പൂച്ചക്ക് ലഭിച്ചത്.
Cat trapped in electricity post Who came forward to rescue Teachers