തിരുവള്ളൂർ: ഗ്രാമപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം നോർത്ത് എൽ.പി സ്കൂളിൽ പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ നിഷില കോരപ്പാണ്ടി അധ്യക്ഷത വഹിച്ചു.


വൈസ് പ്രസിഡന്റ് എഫ് എം മുനീർ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ കെ.വി.ഷഹനാസ്, ജനപ്രതിനിധികളായ ഡി. പ്രജീഷ്, ജസ്മിന ചങ്ങരോത്ത്, പി.പി.രാജൻ, പ്രധാനാധ്യാപിക കെ. ഹസീന, ബി.പി.സി നിഷാന്ത്, ഗായകരായ ഫാത്തിമത്ത് സഹ്റ,
ഷംസീർ മാനേജ്മെന്റ് പ്രതിനിധികളായ കട്ടിലേരി കുഞ്ഞബ്ദുള്ള, എം ആർ അബ്ദുൾ അസീസ്, സ്റ്റാഫ് സെക്രട്ടറി കെ.വി തൻവീർ, പൊതുപ്രവർത്തകരായ കുഞ്ഞബ്ദുള്ള ഒല്ലാച്ചേരി, സഫീറ ആച്ചേരി പൊയിൽ എന്നിവർ സംസാരിച്ചു.
Tiruvallur Panchayat Level School Entrance Festival