വടകര: വടകരയിൽ എം ഡി എം എയുമായി വില്യാപ്പള്ളി സ്വദേശി എക്സൈസിന്റെ കസ്റ്റഡിയിൽ. വടകര വില്യാപ്പള്ളി ആയഞ്ചേരി റോഡിൽ നടത്തിയ എക്സൈസ് പരിശോധനയിലാണ് 1.2 ഗ്രാം എം ഡി എം എ കൈവശം വെച്ച കുറ്റത്തിന് വില്യാപ്പള്ളി സ്വദേശി മീത്തലെ മലയിൽ ഷെഫീഖിനെ എക്സൈസ് അറസ്റ്റ് ചെയ്തത്.


രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിക്കിടെ ഇയാൾ കാറിൽ വരികയും വടകര എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി പി വേണുവിന്റെ നേതൃത്വത്തിൽ പിടികൂടുകയുമായിരുന്നു. ജില്ലയിലെ പല സ്കൂൾ വിദ്യാർത്ഥികളും മയക്കുമരുന്ന് മാഫിയയുടെ കയ്യിൽ അകപ്പെട്ടിരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പ്രിവന്റീവ് ഓഫീസർമാരായ ഷൈലേഷ്കുമാർ എം എം, സുനിൽ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിജേഷ് പി വിനീത് എം പി, മുസ്ബിൻ ഇ എം സിനീഷ് കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സീമ പി, ഡ്രൈവർ ശ്രീജിത്ത് കെ പി എന്നിവർ പങ്കെടുത്തു.
Vilyapally native arrested with MDMA in Vadakara