വടകര: കേരളത്തിൽ വ്യപാരവ്യവസായ മേഖലയിലെ ഗുണ്ടാആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കാർഷിക മേഖലപോലെ വ്യാപാരവും വ്യവസായവും കേരളത്തിൽ നിലനിൽക്കാത്ത അവസ്ഥ സംജാതമാകുകയാണെന്നും പേരാമ്പ്രയിലെ വിക്ടറി സ്ഥാപനം അടിച്ചു തകർത്തത് ജുഡീഷ്യറിയോടുള്ള വെല്ലുവിളിയെന്നും സ്ഥാപനം തുറന്നു പ്രവർത്തിക്കാൻ കോടതി ഉത്തരവു ഉണ്ടായിട്ടും നിയമം കയ്യിലെടുത്തു ഗുണ്ടാ ആക്രമണം നീതികരിക്കാനാവില്ലെന്നും,


സമൂഹ മാധ്യമങ്ങളിൽ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കും വിധമുള്ള യൂണിയൻ നേതാക്കളുടെ പ്രസ്ഥാവനക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നും വടകരമർച്ചന്റ്‌സ് അസോസിയേഷൻ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രസിഡണ്ട് എം.അബ്ദുൽ സലാം പറഞ്ഞു.
എൻ.കെ ഹനീഫ്, പി.കെ രതീശൻ ,എം.കെ രാഘൂട്ടി, ഒ.കെ സുരേന്ദ്രൻ എ.ടി.കെ സാജിദ്, മുഹമ്മദലി വി.കെ, കെ.പി.എ മനാഫ്, കെ.കെ അജിത്ത് എന്നിവർ സംസാരിച്ചു. അസോസിയേഷൻ ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് രഞ്ജിത്ത് കല്ലാട്ട് ,ഷെസീർ സി.എച്ച്, സഫേർ പി ,അജിനാസ് , നിഷാര രാജൻ, എന്നിവർ നേതൃത്വം നൽകി.
Victory violence in Perambra; Chief Minister should intervene - Vadakara Merchants Association