വടകര: ചരിത്രത്തോടൊട്ടി നിന്ന് പഴമയെ പഠിക്കുന്നവർക്കായി ' വടക്കൻ പാട്ടുകളിലെ ചരിത്ര സ്വാധീനം' എന്ന മഹത്തായ ഗ്രന്ഥം പ്രകാശനത്തിനൊരുങ്ങുന്നു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും, നാടകകൃത്തും,ഒഞ്ചിയം എൽ പി സ്കൂൾ മുൻ പ്രധാനധ്യാപകനുമായ ഒഞ്ചിയം പ്രഭാകരനാണ് രചന നിർവഹിച്ചത്.


കേരള ഫോക്ക്ലോർ അക്കാദമി യാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 'കളിക്കളം' വടകരയുമായി സഹകരിച്ച് 2023 ജൂൺ 17ന് ശനിയാഴ്ച വടകര ടൗൺഹാളിൽ വെച്ചാണ് പുസ്തക പ്രകാശനം.
പുസ്തക പ്രകാശനത്തിനോടനുബന്ധിച്ച് സെമിനാറും നടക്കും. പരിപാടിയുടെ വിജയത്തിനായി കഴിഞ്ഞ ദിവസം മുൻസിപ്പൽ പാർക്ക് ഹാളിൽ സംഘാടകസമിതി രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു.
വടകര നഗരസഭ ചെയർപേഴ്സൺ പി.ബിന്ദു (ചെയർ പേഴ്സൺ) ടി.കെ. വിജയ രാഘവൻ (വർക്കിംഗ് ചെയർമാൻ) എ.വി. അജയകുമാർ (ജനറൽ കൺവീനർ , സെക്രട്ടറി, കേരളഫോക്ക് ലോർ അക്കാദമി) തയ്യുള്ളതിൽ രാജൻ, എം.കെ. വസന്തൻ ,പി.പി. അനിൽകുമാർ ക(ൺവീനർ മാർ ) കൂടാതെ വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
എല്ലാവരുടേയുംസാന്നിധ്യവും സഹകരണവും അഭ്യർഥിക്കുന്നതായി. അജയകുമാർ. എ.വി. (സെക്രട്ടറി ,കേരള ഫോക്ക് ലോർ അക്കാദമി. ജനറൽ കൺവീനർ. സംഘാടക സമിതി ) അറിയിച്ചു.
Ready for release; Historical influence on northern songs