ഓർക്കാട്ടേരി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓർക്കാട്ടേരി കെ കെ എം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർസ് നടത്തിയപരിസ്ഥിതി സംരക്ഷണ പ്രചരണ ജാഥയ്ക്ക് ഓർക്കാട്ടേരി എൽപി സ്കൂളിൽ സമാപിച്ചു.


ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കൽ എന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി എൻഎസ്എസ് വളണ്ടിയേഴ്സ് സ്വന്തമായി നിർമ്മിച്ച വിത്തു പേന ഓർക്കാട്ടേരി എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിതരണം ചെയ്തു.
ഓർക്കാട്ടേരി എൽപി സ്കൂൾ എച്ച് എം ബീന ടീച്ചർ,കെ കെ എം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ NSSപ്രോഗ്രാം ഓഫീസർ ജ്യോതി, പി, പിടിഎ പ്രസിഡണ്ട് സി പി രാജൻ, രാജേഷ് സാർ, ഷീബ ടീച്ചർ സ്കൂൾ അധ്യാപകർ,കുട്ടികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Concluding the campaign for environmental protection