അഴിയൂരിൽ ഹരിത സഭ സംഘടിപ്പിച്ചു

അഴിയൂരിൽ ഹരിത സഭ സംഘടിപ്പിച്ചു
Jun 5, 2023 09:13 PM | By Athira V

അഴിയൂർ : മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജൂൺ 5 പരിസ്ഥിതി ദിനത്തിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തിൽ ഹരിത സഭ പരിപാടി സംഘടിപ്പിച്ചു . ഗ്രാമ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി വടകര എം പി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു . മാർച്ച് 15 മുതൽ ജൂൺ 1 വരെ ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങളുടെ അവലോകന റിപ്പോർട്ട്‌ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി അവതരിപ്പിച്ചു.

വാർഡ് 14 ൽ ഹരിത കർമ്മസേന യൂസർ ഫീ 100% പൂർത്തീകരിക്കുന്നതിന് നേതൃത്വപരമായ പങ്ക് വഹിച്ച വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി,മാലിന്യ സംസ്കരണ നിർമ്മാർജന രംഗത്ത് സ്തുത്യർഹ സേവനം ചെയ്ത അഴിയൂർ ഗ്രാമപഞ്ചായത്ത്‌ ഹരിത കർമ്മസേന കൺസോർഷ്യം,മാലിന്യ നിർമ്മാർജന രംഗത്ത് വേറിട്ട മാതൃക പ്രവർത്തനം നടത്തിയ ബഡ്സ് സ്കൂൾ വിദ്യാർത്ഥി റഹീം വി പി,പാക്കയിൽ സൊസൈറ്റി,അഴിയൂർ ചുങ്കത്തുള്ള കേക്ക് ക്ലബ്ബ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

ശുചിത്വ മിഷൻ സംസ്ഥാന ഫാക്കൽറ്റി പി കെ ബാബു മുഴപ്പിലങ്ങാട് പരിസ്ഥിതി ദിന സന്ദേശം നൽകി.പഞ്ചായത്ത്‌ സെക്രട്ടറി ഇ അരുൺ കുമാർ പ്രതിജ്ഞ ചൊല്ലി നൽകി. ഹരിത കർമ്മസേന പ്രവർത്തന റിപ്പോർട്ട്‌ ഹരിത കർമ്മസേന കൺസോർഷ്യം സെക്രട്ടറി ഷിനി എ അവതരിപ്പിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ അനിഷ ആനന്ദ സദനം,അബ്ദുൽ റഹീം പുഴക്കൽ പറമ്പത്ത്, ഹരിതം കേരളം വിഷൻ ആർ പി ഷംന,യു എ റഹീം എന്നിവർ സംസാരിച്ചു. അവലോകന റിപ്പോർട്ട്‌ ഗ്രൂപ്പ്‌ ചർച്ചയിൽ വാർഡ് മെമ്പർ റീന രയരോത്ത്,സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ,ശ്രീജേഷ് എന്നിവർ സംസാരിച്ചു. പാനൽ പ്രതിനിധികളായ പ്രൊഫ.പാമ്പള്ളി മഹമൂദ്,സെബാസ്റ്റ്യൻ മാസ്റ്റർ,പ്രകാശൻ പി കെ എന്നിവർ ഗ്രൂപ്പ് ചർച്ചയെ അധികരിച്ചു സംസാരിച്ചു.

ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി ബാബുരാജ് ഗ്രൂപ്പ്‌ ചർച്ച ക്രോഡീകരണം നടത്തി.ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശശിധരൻ തോട്ടത്തിൽ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ജഗദീഷ് എം കെ നന്ദിയും പറഞ്ഞു.

ഹരിത സഭയിൽ തയ്യാറാക്കിയ റിപ്പോർട്ടുകൾ ജനകീയ ഓഡിറ്റിങ്ങിന് വിധേയമാക്കും. മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ആസൂത്രണവും ഹരിത സഭയിൽ പ്രഖ്യാപിച്ചു.170 ലധികം ആളുകൾ പരിപാടിയിൽ പങ്കാളികളായി.

Harita Sabha was organized in Azhiyur

Next TV

Related Stories
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

May 1, 2024 03:03 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#MMAgriPark | വേഗം വന്നോളൂ; വേളത്തെ എം എം അഗ്രി പാർക്കിക്കിൽ  ഇനി ഉല്ലാസത്തിന്റെ നാളുകൾ

May 1, 2024 02:25 PM

#MMAgriPark | വേഗം വന്നോളൂ; വേളത്തെ എം എം അഗ്രി പാർക്കിക്കിൽ ഇനി ഉല്ലാസത്തിന്റെ നാളുകൾ

വേഗം വന്നോളൂ; വേളത്തെ എം എം അഗ്രി പാർക്കിക്കിൽ ഇനി ഉല്ലാസത്തിന്റെ...

Read More >>
#LaborDay |തൊഴിലാളി സംഗമം; വടകരയിൽ എച്ച്എംഎസ് സർവദേശീയ തൊഴിലാളി ദിനം ആഘോഷിച്ചു

May 1, 2024 01:35 PM

#LaborDay |തൊഴിലാളി സംഗമം; വടകരയിൽ എച്ച്എംഎസ് സർവദേശീയ തൊഴിലാളി ദിനം ആഘോഷിച്ചു

ദേശീയ നിർവഹക സമിതി അംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം...

Read More >>
#cmhospital |  തണൽ : വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 1, 2024 01:05 PM

#cmhospital | തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
 #ManayatChandran|മോദി വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ ചാതുർവർണ്യം കൊണ്ടു വരും : മനയത്ത് ചന്ദ്രൻ

May 1, 2024 12:10 PM

#ManayatChandran|മോദി വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ ചാതുർവർണ്യം കൊണ്ടു വരും : മനയത്ത് ചന്ദ്രൻ

വടകരയിൽ എച്ച് എം എസ് സംഘടിപ്പിച്ച തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

Read More >>
Top Stories










GCC News