ഓർക്കാട്ടേരി: കെ.കെ രമ എം എൽ എയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നും 7 ലക്ഷം രൂപ ഉപയോഗിച്ച് പൂർത്തീകരിച്ച ചാലം കുനി- വെള്ളവഴയൽ റോഡ് ഉദ്ഘാടനം .കെ.കെ രമ എം എൽ എ നിർവഹിച്ചു.ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി അധ്യക്ഷത വഹിച്ചു.


ഏഴാം വാർഡ് മെബർ ജസീല വി.കെ സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെബർ എ.കെ ഗോപാലൻ, റിയാസ് കുനിയിൽ, എ.കെ ബാബു,ടി.എൻ.കെ ശരീന്ദ്രൻ മാസ്റ്റർ, ബാബു മാസ്റ്റർ, ക്യഷ്ണൻ തകര നിലത്തിൽ,സുധീഷ് മാസ്റ്റർ ആർ.എസ്, വി.ഒ.കെ ശശി എന്നിവർ സംസാരിച്ചു .
വാർഡ് വികസന സമിതി കൺവീനർ നാരയണൻ നെരോത്ത് നന്ദി പറഞ്ഞു.നിറഞ്ഞ ഗ്രാമവാസികളുടെ സാന്നിധ്യം ഉണ്ടായിരുന്ന ഉദ്ഘാടന പരിപാടിയിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
Chalam Kuni- Vella Vazhayal Road was dedicated to the nation