തിരുവള്ളൂര്‍: ചാനിയംകടവ് നവതരംഗം കലാകായിക വേദി ചനിയംകടവിന്റെ ഇതുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജൂലൈ മുതൽ ഡിസംബർവരെ നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഔപചാരിക ഉദ്‌ഘാടനം ജൂലായ് 9 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് മുരുകൻ കട്ടാക്കട നിർവ്വഹിക്കും. കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ , സബിത മണക്കുനി പ്രസിഡന്റ് തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് എന്നിവർ പങ്കെടുക്കും.


കേരളത്തിലെ അറിയപ്പെടുന്ന മോട്ടിവേഷനറും ലഹരിക്കെതിരെ പോരാടുന്ന ഫിലിപ്പ് മമ്പാടും മഹേഷ് ചിത്ര വർണ്ണവും നയിക്കുന്ന വാക്കും വരയും "തിരിച്ചറിവ്" എന്ന ബോധവൽക്കരണ പരിപാടിയും തുടർന്ന് വിവിധ വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം നേടിയ 50 പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും നടക്കും , രാത്രി 9 മണിക്ക് മ്യൂസിക് നൈറ്റ് എന്നിവ നടത്തപ്പെടും.
Murugan Kattakada and Philip Mambada arrive at Chaniyamkata