---
title: "വാര്‍ഡുകളില്‍ തുക അനുവദിക്കുന്നതില്‍  രാഷ്ട്രീയ വിവേചനം നഗരസഭക്കെതിരെ ബിജെപി  പ്രക്ഷോഭത്തിലേക്ക്"
english_title: " Political discrimination in allocating funds in wards leads to BJP agitation against municipalities"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12910/political-discrimination-in-allocating-funds-in-wards-leads-to-bjp-agitation-against-municipalities"
published_at: "2021-11-26T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a08bc433f90_NAGARA SABHA .jpg"
keywords: []
---

# വാര്‍ഡുകളില്‍ തുക അനുവദിക്കുന്നതില്‍  രാഷ്ട്രീയ വിവേചനം നഗരസഭക്കെതിരെ ബിജെപി  പ്രക്ഷോഭത്തിലേക്ക്

> **Lead Summary:** വടകര: ബിജെപി അടക്കമുള്ള പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിനധീകരിക്കുന്ന വാര്‍ഡുകളുടെ വികസനം നഗരസഭ അവഗണിക്കുന്നതായി പരാതി. പ്രതിപക്ഷ വാര്‍ഡുകളോടുള്ള അവഗണക്കെതിരെ ബുധനാഴ്ച നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം ശക്തമായി. വികസന കാര്യത്തില്‍ നഗരസഭ പക്ഷപാതം കാണിക്കുകയെന്നാണ് ബിജെപി അംഗം പികെ സിന്ധു ആരോപിച്ചു. .

## Article Content

വടകര: ബിജെപി അടക്കമുള്ള പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിനധീകരിക്കുന്ന വാര്‍ഡുകളുടെ വികസനം നഗരസഭ അവഗണിക്കുന്നതായി പരാതി. പ്രതിപക്ഷ വാര്‍ഡുകളോടുള്ള അവഗണക്കെതിരെ ബുധനാഴ്ച നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം ശക്തമായി. വികസന കാര്യത്തില്‍ നഗരസഭ പക്ഷപാതം കാണിക്കുകയെന്നാണ് ബിജെപി അംഗം പികെ സിന്ധു ആരോപിച്ചു. .

പ്രതിപക്ഷ വാര്‍ഡുകളില്‍ റോഡുകള്‍ അടക്കമുള്ള വികസന പ്രവര്‍ത്തങ്ങള്‍ക്ക് നാമമാത്രമായ തുക നല്‍കുമ്പോള്‍ സിപി എമ്മിന്റെ വാര്‍ഡുകള്‍ വികസന പ്രവര്‍ത്തങ്ങള്‍ക്കായി എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പരാതി പണം അനുവദിക്കുകയാണ്. പ്രതിപക്ഷ വാര്‍ഡുകളോടുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വത്തെ നല്‍കുമെന്ന് മുന്‍സിപ്പല്‍ യോഗത്തില്‍ ബിജെപി കൗണ്‍സിലര്‍ പറഞ്ഞു ഇതിനെച്ചൊല്ലി ഏറെനേരം നഗരസഭാ യോഗം ബഹളത്തില്‍ കലാശിച്ചു.

മുന്‍ കാലങ്ങളില്‍ ഓരോ വാര്‍ഡുകളില്‍ എന്തൊക്കെ പദ്ധതികള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളതെന്നു നഗരസഭ അറിയിക്കരുണേണ്ടെങ്കിലും നിലവില്‍ വാര്‍ഡ് നമ്പറുകള്‍ പറയാതെ അതാത് സ്ഥലത്തെ പ്രാദേശിക പേരുകളില്‍ വിവിധ പദ്ധതികള്‍ക്കായി തുക അനുവദിച്ച വിവരം നല്‍കിയാണ് കൗണ്‍സില്‍ അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് . ഇതില്‍ ദുരൂഹതയുണ്ടെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു. വികസനത്തിലും രാഷ്ട്രീയം കലര്‍ത്തുന്ന നഗരസഭയുടെ നിലപാടില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് ഒരുങ്ങുകയാണെന്നു ബിജെപി നേതാക്കള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12910/political-discrimination-in-allocating-funds-in-wards-leads-to-bjp-agitation-against-municipalities)