ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ മദ്യപാനം മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് ഡിവൈഎഫ്‌ഐ

ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ മദ്യപാനം മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന്  ഡിവൈഎഫ്‌ഐ
Nov 27, 2021 02:03 PM | By Rijil

വടകര: ആയഞ്ചേരി പഞ്ചായത്ത് കുടുംബംകുടുംബാരോഗ്യ കേന്ദ്രത്തിലെ ഓണാഘോഷത്തിന്റെ മറവില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ മദ്യപാനവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്വീകരിച്ച നടപടി അപര്യാപ്തമാമെന്ന് ഡിവൈഎഫ്‌ഐ പൊന്മേരി മേഖല കമ്മറ്റി പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.

നിലവില്‍ വിഷയവുമായി ബന്ധപ്പെട്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. മെഡിക്കല്‍ ഓഫീസറുടെ സ്ഥാപിത താത്പര്യം പ്രകാരം പ്രസ്തുത ഉദ്യോഗസ്ഥന് സൗകര്യപ്രദമായ സ്ഥലത്തേക്കു തന്നെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഓണാഘോഷത്തിന്റെ പേരില്‍ ആശുപത്രിയില്‍ ഇരുന്ന് മദ്യപിച്ച ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ച്ചയ്ക്ക് മൌനസമ്മതം നല്‍കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് ജില്ല മെഡിക്കല്‍ ഓഫീസറുടേത്.

ഉയര്‍ന്ന പദവിയില്‍ ഇരുന്നു കൊണ്ട് തൊഴില്‍പരവും സാമൂഹിക പരവുമായ അധാ4മ്മികതയ്ക്ക് കൂട്ടു നില്‍ക്കുന്ന ജില്ല മെഡിക്കല്‍ ഓഫീസര്‍ തന്റെ പദവി ദുരുപയോഗം ചെയ്യുകയാണ്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മെഡിക്കല്‍ ഓഫീസര്‍ എന്നിവരും ആശുപത്രിയിലെ മദ്യപാന വിഷയത്തില്‍ ഉള്‍പ്പെട്ടവരാണ്. ഇവ4ക്കെതിരെയും ശക്തമായ നടപടി കൈക്കോള്ളണ്ടതാണ്. കൃത്യനിര്‍വഹണത്തിനിടെ അതും ഒരു ആതുരാലയത്തില്‍ ഓണാഘോഷത്തിന്റെ മറവില്‍ നടത്തിയ മദ്യപാനം ഗുരുതരമായ അച്ചടക്ക ലംഘനമാണ്.

ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്. കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ കാലങ്ങളായി ഉയര്‍ന്നു വരുന്നുണ്ട്. വാക്‌സിന്‍ വിതരണം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ വലിയ രീതിയിലുള്ള വീഴ്ചകള്‍ ആശുപത്രി അധികൃതര്‍ക്ക് സംഭവിച്ചിട്ടുണ്ട്.

ഇത്തരം വിഷയങ്ങളില്‍ നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സ്ഥാപിത താത്പര്യങ്ങള്‍ മാറ്റിവെച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.

Alcoholism in government hospitals DYFI calls for action against all officers

Next TV

Related Stories
#kkrama|പോളിങ് മന്ദഗതിയില്‍; വടകരയില്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂ ആശങ്കാജനകമെന്ന് കെ.കെ രമ

Apr 26, 2024 03:21 PM

#kkrama|പോളിങ് മന്ദഗതിയില്‍; വടകരയില്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂ ആശങ്കാജനകമെന്ന് കെ.കെ രമ

ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലേയെന്നും രമ...

Read More >>
#mullapallyramachandran|'ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മുല്ലപ്പള്ളി

Apr 26, 2024 11:54 AM

#mullapallyramachandran|'ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മുല്ലപ്പള്ളി

തെരഞ്ഞെടുപ്പ് പ്രകടനത്തിലുടനീളം മോദി രാഹുൽ ഗാന്ധിക്കെതിരെ മാത്രമാണ് രൂക്ഷ വിമർശനം...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 26, 2024 10:42 AM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#kkshailaja | വടകര തൻ്റെ ഒപ്പം; വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കും വോട്ട് ചെയ്ത ശേഷം കെ കെ ശൈലജ

Apr 26, 2024 08:17 AM

#kkshailaja | വടകര തൻ്റെ ഒപ്പം; വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കും വോട്ട് ചെയ്ത ശേഷം കെ കെ ശൈലജ

ലോകസഭ മണ്ഡലം സ്ഥാനാർഥിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജ വോട്ട്...

Read More >>
#accident | വാഹനാപകടം; ദേശീയ പാതയിൽ മടപ്പള്ളിയിൽ വാഹനാപകടം, ലോറി മറിഞ്ഞു വീണു

Apr 26, 2024 07:47 AM

#accident | വാഹനാപകടം; ദേശീയ പാതയിൽ മടപ്പള്ളിയിൽ വാഹനാപകടം, ലോറി മറിഞ്ഞു വീണു

ഗോവയിൽ നിന്ന് തടി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്....

Read More >>
#UDF | യുഡിഎഫ് പരാതി;അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പ് ചുമതലയെന്ന്

Apr 25, 2024 09:18 PM

#UDF | യുഡിഎഫ് പരാതി;അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പ് ചുമതലയെന്ന്

മീഞ്ചന്ത ആർട്സ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ അബ്ദുൽ റിയാസിനെതിരെ വിദ്വേഷ പ്രചാരണത്തിന് യുഡിഎഫ് വടകര പാർലമെൻ്റ് മണ്ഡലം സോഷ്യൽ മീഡിയ കമ്മിറ്റി...

Read More >>
Top Stories