ചോറോട്: (vatakaranews.in) ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ മഹാഗണപതി ക്ഷേത്രത്തിന് പിൻവശം പുത്തൻപുരയിൽ രാധാകൃഷ്ണന്റെ വീടിന് മുകളിലാണ് തേക്ക് മരം വീണത്. രാവിലെ 11.45 ഓടെ വീശിയടിച്ച ശക്തമായ കാറ്റിൽ തടിമരം പൊട്ടി വീടിന് മുകളിൽ പതിക്കുകയായിരുന്നു.


വീട്ടിൽ ആരും ഇല്ലായിരുന്നതിനാൽ അപകടം ഒഴിവായി. വീടിന്റെ മേൽക്കുര തകർന്നിട്ടുണ്ട്. ചോറോട് വില്ലേജ് ഓഫിസർ, പഞ്ചായത്ത് അംഗം എന്നിവർ ഉടൻ സ്ഥലത്തെത്തി നിർദേശങ്ങൾ നൽകി മരം മുറിച്ചു മാറ്റി.
A #treefell on #top of a #house on #Chorodu #Vaikilasserystreet