#KCEC |കെ.സി.ഇ.സി.വടകര താലൂക്ക് സമ്മേളനം ആരംഭിച്ചു

#KCEC |കെ.സി.ഇ.സി.വടകര താലൂക്ക് സമ്മേളനം ആരംഭിച്ചു
Jul 29, 2023 09:02 PM | By Nourin Minara KM

ഓർക്കാട്ടേരി: (vatakaranews.in) കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെൻറർ വടകര താലൂക്ക് സമ്മേളനം ഓർക്കാട്ടേരിയിൽ ആരംഭിച്ചു. താലൂക്ക് പ്രസിഡണ്ട് പി.പി. പ്രസീത് കുമാർ സമ്മേളന നഗരിയിൽ പതാക ഉയർത്തി. തുടർന്ന് നടന്ന നേതൃസംഗമം വടകര സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആയാടത്തിൽ രവീന്ദ്രൻ ചെയ്തു.

കേന്ദ്രത്തിലെ പുതിയ സഹകരണ നിയമം ഭാരതത്തിൻറെ ഫെഡറൽ സംവിധാനത്തിനുള്ള വെല്ലുവിളിയാണ് അദ്ദേഹം അഭിപ്രായപ്പെട്ടു. പി.പി. പ്രസീത് കുമാർ അദ്ധ്യക്ഷനായി എടയത്ത് ശ്രീധരൻ , പി.കെ. കുഞ്ഞിക്കണ്ണൻ,കുനിയിൽ രവീന്ദ്രൻ , പി.കെ. പവിത്രൻ ,എം.വി ജയപ്രകാശ്, കെ.ശശികുമാർ ,എൻ.കെ.സുധാകരൻ, കെ.എം നാരായണൻ, എം.കെ.ബാബുരാജ്, കെ.ടി.കെ അജിത്ത് എന്നിവർ സംസാരിച്ചു.

താലൂക്ക് സെക്രട്ടറി ബി.കെ.ഗിരീശൻ, സ്വാഗതവും സി.കെ.രാജീവൻ നന്ദിയും പറഞ്ഞു. നാളെ നടക്കുന്ന പ്രതിനിധി സമ്മേളനം കെ.സി. ഇ.സി. സംസ്ഥാന പ്രസിഡന്റ് സി. സുജിത് ഉദ്ഘാടനം ചെയ്യും. എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും.

#KCEC #VatakaraTalukConferencestarted

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 9, 2025 12:21 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

May 9, 2025 11:04 AM

കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്...

Read More >>
സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

May 9, 2025 10:20 AM

സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് വടകരയിൽ സ്വീകരണം...

Read More >>
Top Stories