തോടന്നൂർ: (vatakaranews.in) കെ. പി. എസ്. ടി. എ തോടന്നൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും, എസ്. എസ്. എൽ. സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദന സദസ്സും സംഘടിപ്പിച്ചു. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി പരിപാടി ഉദ്ഘാടനം ചെയ്തു.


ഉപജില്ല പ്രസിഡൻ്റ് ടി. ഹക്കിം അധ്യക്ഷത വഹിച്ചു.ഉന്നത വിജയികൾക്കുള്ള ഉപഹാരസമർപ്പണവും അനുസ്മരണ പ്രഭാഷണവും കെ. പി. എസ്. ടി. എ സംസ്ഥാന നിർവാഹകസം സമിതി അംഗം സജീവൻ കുഞ്ഞോത്ത് നിർവഹിച്ചു.
കെ പി എസ് ടി എ ജില്ലാ വൈസ് പ്രസിഡണ്ട് ടി. അജിത് കുമാർ, ജില്ലാ കമ്മിറ്റി അംഗം കെ. അഷ്റഫ്, വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡണ്ട് പി. പ്രേംദാസ്, ഉപജില്ല സെക്രട്ടറി എൻ.മിഥുൻ,നാസർ ആക്കായി, പി.സൈദ് മാസ്റ്റർ, സജിത്ത് സി.ആർ, ടി.കെ.ശ്രീജേഷ്, നജീബ് റഹ്മാൻ സി. കെ, മുനീർ എം.കെ എന്നിവർ സംസാരിച്ചു.
#OommenChandy #organized the #commemorationandeulogy