വടകര: ചോറോട് പഞ്ചായത്തിൽ നിരാലംബരായി തെരുവിലിറങ്ങേണ്ടി വന്ന അസീസിനെയും ഭാര്യയെയും പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ ജനകീയ കൺവെൻഷൻ നടന്നു. കൺവെൻഷൻ ചോറോട് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .


വാര്‍ഡ് മെമ്പർ ലിസി അധ്യക്ഷയായി. ചോറോട് പഞ്ചായത്തിലെ ഏഴാം വാർഡിൽ വൈക്കിലശ്ശേരി പ്രദേശത്ത് അബ്ദുറഹ്മാന്റെയും പാത്തുവിന്റെയും ഒറ്റ മകനായ അസീസിന് അവകാശപ്പെട്ട ഭൂമിയും വീടും ഉപ്പയുടെ മരണശേഷം രണ്ടാം ഭാര്യയും ബന്ധുക്കളും തട്ടിയെടുത്തതായി പരാതി.
അസീസിന് അവകാശപ്പെട്ട ഭൂമി തിരിച്ചു നൽകി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ജനകീയ കമ്മിറ്റിയുടെ സംരക്ഷണത്തിൽ വാടകവീട്ടിൽ താമസിക്കുന്ന അസീസിനെയും കുടുംബത്തെയും അസീസിനെ അവകാശപ്പെട്ട ഭൂമിയിൽ താമസിപ്പിക്കുമെന്ന് ജനകീയ സമിതി പ്രഖ്യാപനം നടത്തി.
2010 ൽ അസീസിന്റെ ഉമ്മ മരിച്ചതോടെ 2012 ൽ ചെക്കിയാടുള്ള അലീമയെ ഉപ്പ കല്യാണം കഴിക്കുകയായിരുന്നു.
ഇതിനകം അസീസിന്‍റെ ഉപ്പയുടെ പേരിലുള്ള സ്വത്ത് മുഴുവൻ അലീമിയുടെ പേരിലേക്ക് മാറ്റിയിരുന്നു പിന്നീട് അലീമയുടെ പേരിലുള്ള സ്വത്ത് മുഴുവൻ 40 ദിവസങ്ങൾക്കു മുമ്പ് ഉപ്പ മരിച്ചതോടെ സഹോദരന്മാരുടെ പേരിലേക്ക് മാറ്റുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
ഇന്ന് നടന്ന കൺവെൻഷൻ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരു വാണ്ടിയിൽ, ശ്രീനാരായണൻ മാസ്റ്റർ, ശ്യാമളപൂവേരി ,പ്രസാദ് വിലങ്ങിൽ ,ഷിനിത ചെറുവത്ത് , ഹമീദ് കുന്നുമ്മൽ ,രജി സിയം അസീസ് കെ പി ,എൻ നിധിൻ ,ചന്ദ്രൻ കനോത്ത് ഈ രാധാകൃഷ്ണൻ, വിശ്വൻ മാഷ് ,സുരേന്ദ്രൻ കെ പി ,മനോജൻ വി പി, കെ എം വാസു എന്നിവർ സംസാരിച്ചു.
#Care #country #popular #convention #protect #family