വടകര : വടകര ഡി വൈ എഫ് ഐ ചോറോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈനാട്ടി ജംഗ്ഷനിലെ കാടുമുടിയ പ്രദേശം വഴിയാത്രക്കാർക്ക് നടക്കാൻ പാകത്തിൽ വൃത്തിയാക്കി.


ദേശീയപാത വികസനത്തിന്റെ ഭാഗമായി ഗതാഗത കുരുക്കിലായ കൈനാട്ടി ജംഗ്ഷനിൽ ഫുട്പാത്ത് കാൽനട യാത്രക്കാർക്ക് നടക്കാൻ പറ്റാത്ത വിധത്തിൽ കാടുമുടി കിടക്കുകയായിരുന്നു.
ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ യാത്രക്കാർക്ക് ഒരു പരിധിവരെ സഹായകരമായിരിക്കുകയാണ് ഡിവൈഎഫ്ഐയുടെ ഈ പ്രവർത്തനം.
കൈനാട്ടി പ്രദേശത്തെ പ്രവർത്തി ധൃതഗതിയിൽ ആക്കുവാനും, ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു .
ഡിവൈഎഫ്ഐ ചോറോട് മേഖലാ സെക്രട്ടറി ബബിത്ത് പ്രസിഡന്റ് അരുൺ എന്നിവർ നേതൃത്വം നൽകി.
#travelable #DYFI #Chorodu #Region #Committee #clearing #forests #footpath