ഓർക്കാട്ടേരി : പി.സൂപ്പി ഹാജി ഫൗണ്ടേഷന്റെ നേത്യത്വത്തിൽ മുസ്ലിം ലീഗ് നേതാവും ഓർക്കാട്ടേരിയിലെ സാമൂഹ്യ സംസ്കാരയിലെ മേഖലയിലെ നിറസാന്നിധ്യവുമായ പി. സൂപ്പി ഹാജിയുടെ അഞ്ചാം ചരമ വാർഷികം. കെ.പി.സി.സി മുൻ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.


മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല അധ്യക്ഷത വഹിച്ചു. പരിപാടിയിൽ എം.കെ കുഞ്ഞബ്ദുള്ള മൗലവിക്കും ഉന്നത വിജയികളെ വിദ്യാർത്ഥികൾക്കും അനുമോദനം നൽകി ആദരിച്ചു .പി കെ ജമാൽ ആമുഖപ്രഭാഷണം നടത്തി.
എംസി വടകര അനുസ്മരണ പ്രഭാഷണം നടത്തി. പി. കെ കുഞ്ഞഹമ്മദ്, ഇല്ലത്ത് ദാമോദർ മാസ്റ്റർ, ടി. എൻ.കെ ശശീന്ദ്ര മാസ്റ്റർ,കെ കെ അമ്മദ് .ശുഹൈബ് കുന്നത്ത്, ഒ.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, രാജഗോപാലൻ രയരോത്ത്,സിറാജ് കളപ്പീടികയിൽ, ടി.എൻ റഫീഖ്, നടുകണ്ടി കുഞ്ഞബ്ദുളള ഹാജി, കോമത്ത് അബൂബക്കർ എന്നിവർ സംസാരിച്ചു.
ടി.പി ഹസ്സൻ മാസ്റ്റർ സ്വാഗതവും ടി.പി ഗഫൂർ മാസ്റ്റർ നന്ദി പറഞ്ഞു.
#PSoupyHaji #5th #Death #Anniversary