ചോറോട് : പ്ലാസ്റ്റിക് വിമുക്ത സ്വാതന്ത്ര്യ ദിന ആഘോഷത്തിനായി ചോറോട് എൽപി സ്കൂളിലെ കുരുന്ന കുട്ടികൾക്കായി ഏകദിന ശില്പശാല നടത്തി.


തികച്ചും വ്യത്യസ്തമായ രീതിയിൽ പേപ്പർ ഉപയോഗിച്ച് കൊടി തോരണങ്ങളും. മുഴുവൻ കുട്ടികൾക്കായി വേണ്ട ഗാന്ധി തൊപ്പിയും കുട്ടികൾ തന്നെ നിർമ്മിച്ചു.
ഏകദിന ശില്പശാല റിട്ടയേർഡ് ക്രാഫ്റ്റ് അധ്യാപകനും പരിശീലകനുമായ കെ.പി സുരേന്ദ്രൻ മാസ്റ്റർ പരിശീലനം നൽകി. വിദ്യാർത്ഥികൾ ഏറെ കൗതുകവും സർഗ്ഗവാസനയും വളർത്തിയെടുക്കാനായി ഏകദിന ശില്പശാലക്ക് കഴിഞ്ഞു എന്ന് സ്കൂൾ ലീഡറായി തിരഞ്ഞെടുത്ത ശ്രീലക്ഷ്മി അഭിപ്രായപ്പെട്ടു.
അധ്യാപകരായ ലീല , രജിഷ, സുബിന, രേഷ്മ, അതുൽ സുരേന്ദ്രൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
#OneDay #Workshop #Chorodu #LPSchool #Plastic #Free #IndependenceDay #Celebrations