ഓർക്കാട്ടേരി : രാജ്യത്തെ ഞങ്ങളുടെ ചോദ്യങ്ങളെ ഭയക്കുന്ന പാർലമെന്റിലെ അപൂർവ്വ സന്ദർശകനായ പ്രധാനമന്ത്രിയാണ് ഇന്ന് ഇന്ത്യ രാജ്യം ഭരിക്കുന്നത് എന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡണ്ട് പി അബ്ദുൽ ഹമീദ് മാസ്റ്റർ. നീറുന്ന പ്രശ്നങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.


കലാപങ്ങളും വംശീയ കൂട്ടക്കൊലകളും നിത്യസംഭവങ്ങളായി രാജ്യത്ത് മാറിക്കൊണ്ടിരിക്കുന്നതിന്റെ ഉദാഹരണങ്ങളാണ് മണിപ്പൂരിലും ഹരിയാനയിലും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
"സ്വാതന്ത്ര്യത്തിന് കാവൽ നിൽക്കാം" എന്ന സന്ദേശം ഉയർത്തി എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടക്കുന്ന സ്വാതന്ത്ര്യദിന ആഘോഷ പരിപാടികളുടെ ഭാഗമായി വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓർക്കാട്ടേരിയിൽ നടന്ന ആസാദി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനങ്ങളെ ഐക്യത്തിലും സാഹോദര്യത്തിലും മുമ്പോട്ട് നയിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട് പക്ഷേ രാജ്യം ഭരിക്കുന്നവർ തന്നെ ജനങ്ങളെ തമ്മിൽ വിഭജിക്കുന്ന നിയമങ്ങളും നയ നിലപാടുകളുമാണ് കൈക്കൊള്ളുന്നത്. ഇതിനെതിരെ മുഴുവൻ ജനാധിപത്യ ശക്തികളും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ചു. റിയാസ് കണ്ണനല്ലൂർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി .
എസ്ഡിപിഐ ഏറാമല പഞ്ചായത്ത് പ്രസിഡണ്ട് ജലീൽ ഇ കെ, വടകര മുനിസിപ്പൽ കൗൺസിലർ ഹക്കീം പി എസ്, വടകര മണ്ഡലം സെക്രട്ടറി ബഷീർ കെ കെ, എന്നിവർ സംസാരിച്ചു.
നവാസ് വരിക്കോളി, അസീസ് വെള്ളോളി, ഗഫൂർ ഹാജി, ഷറഫുദ്ദീൻ വടകര, സഫീർ വൈക്കിലശ്ശേരി, ജാസിർ ഓർക്കാട്ടേരി,അൻസാർ മാങ്ങാട്ട് പാറ തുടങ്ങിയവർ നേതൃത്വം നൽകി.
#country #ruled #Primeminister #rarely #visits #Loksabha #PAbdulHameed