വടകര: ചോറോട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ,ചേന്ദമംഗലത്തെ ബഡ്സ് സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. ചോറോട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു.സി.നാരായണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.


പഞ്ചായത്ത് പദ്ധതി പ്രകാരം വാങ്ങിയ ടി.വി. സെക്രട്ടറി നിഷ എൻ തയ്യിൽ സ്കൂളിന് സമർപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജിഷ പനങ്ങാട്, പ്രസാദ് വിലങ്ങിൽ, സജിതകുമാരി, പ്രിയങ്ക സി.പി ,ലി സി.പി., ഷിനിത ചെറുവത്ത്,
ആബിദ വി.സി., സി.ഡി എസ് ചെയർപെഴ്സൺ കെ. അനിത, .എ എസ് സുധീർ കുമാർ, ടീച്ചർ പ്രേമ കെ.എം എന്നിവർ പ്രസംഗിച്ചു. വിഭവസമൃദ്ധമായ സദ്യ ഡി.ഡി എസ് ഒരുക്കി. കുട്ടികൾക്ക് സമ്മാനങ്ങളും, ഓണക്കോടിയും നൽകി, പൂക്കളങ്ങളും കലാപരിപാടികളും നടത്തി.
#Bud's #School #celebrated #Onam #vatakara