ഒഞ്ചിയം: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒഞ്ചിയം ധർമ്മാ എൽ പി സ്കൂളിലെ ഓണാഘോഷം നാട്ടുകാരുടെ സംഗമത്തിന് വേദിയായി. നിരവധി തലമുറകൾക്ക് ആദ്യാക്ഷരം നുകർന്നു നൽകിയ പ്രിയ സ്കൂളിന്റെ തിരുമുറ്റത്ത് അവർ വീണ്ടും ഒത്തുകൂടിയപ്പോൾ ഓണാഘോഷം ഒരുമയുടെ ഉത്സവമായി മാറി.


പിഞ്ചുകുട്ടികളുടെ കലാ പരിപാടികൾ, ഓണപ്പൂക്കളം ഉൾപ്പെടെ നിരവധി കലാ പരിപാടികൾ ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി. തുടർന്ന് നടന്ന ഓണസദ്യ ഒഞ്ചിയത്തിന്റെ വിഭവ സമൃദ്ധിയുടെ കാഴ്ച കൂടിയായി മാറി.
രുചിയൂറും സദ്യയിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഭാഗമായി. പ്രധാന അധ്യാപിക ഷീബ ടീച്ചർ, മിനി, ധനശ്രീ, സാജിന, നിമിഷ,ഹർഷ,സിജിന ഉൾപ്പെടെയുള്ള സ്കൂളിലെ ടീച്ചേഴ്സ് പരിപാടിക്ക് നേതൃത്വം നൽകി.
മഹാബലിയുടെ ഓർമ്മ പുതുക്കുന്ന ഓണ നാളുകൾ ഒഞ്ചിയത്തിന്റെ ഒരുമയുടെ മറ്റൊരു പൊൻ തൂവലായി മാറി.
#Onam #celebration #Together #Onchiyam #Dharma #LPSchool