ചോറോട് ഈസ്റ്റ്: ചോറോട് ഗ്രാമപഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രം പാലിയേറ്റീവ് മാനേജ്മെന്റ് കമ്മിറ്റി കിഴിൽ രജിസ്റ്റർ ചെയ്ത പാവപ്പെട്ട കിടപ്പു രോഗികൾക്ക് സ്റ്റാർ ഇന്ത്യ ചെയർമാൻ കെ.മാധവന്റെ പിതാവ് ശ്രീ ശങ്കരൻ നമ്പ്യാരുടെ സ്മരണക്കായ് രൂപികരിച്ച ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഓണക്കോടിയും കിറ്റും നൽകി.


കെ.മാധവന്റെ മകൻ ഗൗതംമാധവ് ഭാര്യ ഹർഷദ് ഗൗതം എന്നിവർ ചേർന്ന് പാലിയേറ്റിവ് നഴ്സ് സജിനക്ക് കൈമാറി. ചോറോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ ഉദ്ഘാടനം ചെയ്തു.
എസ്. എൻ.എസ് എസ്സ് സെക്രട്ടറി പി.സി ബാലറാം അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ സി.നാരായണൻ മാസ്റ്റർ, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.മധുസൂദനൻ പഞ്ചായത്ത് അംഗങ്ങളായ ജംഷിദ കെ. പ്രസാദ് വിലങ്ങിൽ, മെഡിക്കൽ ഓഫിസർ ഡോ.ബിജു നേഷ് എസ്.എൻ, വിജയരാഘവൻ മാസ്റ്റർ, ഡോ: ശശികുമാർ, കെ.വി. സജീന എന്നിവർ സംസാരിച്ചു
#memory #Shankarannambiar #Onakodi #kit #bed #patients