മണിയൂർ: മണിയൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ അവധിക്കാല ക്യാമ്പ് തുടങ്ങി. മൂന്നു ദിവസത്തെ ക്യാമ്പ് എഎസ്പി ശക്തി സിങ്ങ് ആര്യ ഉദ്ഘാടനം ചെയ്തു.


ഗാർഡിയൻ എസ്പിസി പ്രസിഡന്റ് രാജീവ് മേമുണ്ട അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടിഎ പ്രസിഡന്റ് കെ.വി സത്യൻ, വൈസ് പ്രസിഡന്റ് സുനിൽ മുതുവന, ബാബു കുന്നത്ത്, സജീവൻ, എസ്പിസി സിപിഒ ഷീബ ടി.പി, ഡ്രിൽ ഇൻസ്ട്രക്ടർ രാജേഷ് എന്നിവർ ആശംസകൾ നേർന്നു.
സിപിഒ ബ്രിജേഷ് വി.പി. ക്യാമ്പ് വിശദീകരണം നടത്തി. ഹെഡ്മാസ്റ്റർ വി.കെ.രാജീവൻ സ്വാഗതവും കേഡറ്റ് വൈഗ ശ്രീജിത്ത് നന്ദിയും പറഞ്ഞു.
സെപ്റ്റംബർ 1, 2, 3 ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളിലായി ക്ലാസുകളും പരേഡും ഉണ്ടാകും.
#Studentpolicecadet #Holiday #Camp #started #Maniyur #GovtHigherSecondarySchool