വടകര: കറേജ് നിടുമ്പ്രമണ്ണ തിരുവള്ളൂർ സംഘടിപ്പിച്ച അഖില കേരള വടംവലി മത്സരം കാണികൾക്ക് ആവേശമായി. ഓരോ ടീമും ഒപ്പത്തിനൊപ്പം പോരാടുകയായിരുന്നു.


16 ടീമുകളാണ് വടംവലി മത്സരത്തിൽ പൊരുതാനായി ഉണ്ടായിരുന്നത്. അടിതെറ്റാതെ ഒപ്പത്തിനൊപ്പം ചുവടുകൾ വെച്ച് ആരാധന കെ കെ ബി കുണ്ടറ കൊല്ലവും ടൗൺ ടീം കൂത്തുപറമ്പുമാണ് ഫൈനലിൽ ഏറ്റുമുട്ടിയത്.
മത്സരവേദിയിലും കാണികൾക്കുമിടയിൽ വടംവലി ആവേശം ഉണർത്തി. മത്സരത്തിൽ 16 ടീമുകൾ മാറ്റുരച്ചപ്പോൾ ആരാധന കെ കെ ബി കുണ്ടറ കൊല്ലത്തോട് പൊരുതി ഒന്നാം സ്ഥാനം മുട്ടനാടും ട്രോഫിയും നേടി ടൗൺ ടീം കൂത്തുപറമ്പ്
#AllKerala #Tugofwar #Competition #Koothuparamb #won #first #place