അഴിയൂർ: ശ്രീകൃഷ്ണ ഭഗവാൻ്റെ ജന്മദിനത്തിൽ അഴിയൂരിൽ ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ മഹാശോഭായാത്ര സംഘടിപ്പിച്ചു.


''അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും'' എന്ന സന്ദേശത്തോടെ ആവിക്കര ക്ഷേത്ര പരിസരത്തു നിന്നും ആഘോഷ് പ്രമുഖ് പ്രദീപൻ സി.എച്ച് ബാലഗോകുലം പതാക ഭാരത് മാതാ വേഷധാരിയായ കുട്ടിക്ക് നൽകി കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
കനത്ത മഴയിലും ആവേശം ചോരാതെയാണ് ഉണ്ണികണ്ണൻമ്മാരും, രാധികമാരും, തലപ്പൊലിയേന്തിയ അമ്മമാരും, വാദ്യമേളങ്ങും, നിശ്ചല ദ്യശ്യങ്ങളും അടങ്ങിയ ശോഭായാത്ര ദേശീയപാതവഴി അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രത്തിൽ വൻ ഭക്തജനത്തെ സാക്ഷിയാക്കി എത്തിച്ചേർന്നത്.
തുടർന്ന് ഗോപിക നൃത്തവും നടന്നു.
#Balagokulam #celebrating #Shrikrishna #Jayanthi #Azhiyur