#nipahvirus | നിപ മരണം; ഹാരിസിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു

#nipahvirus | നിപ മരണം; ഹാരിസിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
Sep 13, 2023 04:24 PM | By Athira V

വടകര : ആയഞ്ചേരിയിൽ നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഈ മാസം അഞ്ചിനാണ് ഇയാള്‍ക്ക് രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ആറിനും എഴിനും ബന്ധുവീടുകളിൽ പോയി. ഏഴിന് ആയഞ്ചേരിയിലെ സൂപ്പർ മാർക്കറ്റിലെത്തി.

എട്ടിന് രാവിലെ ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. തട്ടാൻകോട് മസ്ജിദിൽ നമസ്കാരത്തിൽ പങ്കെടുത്തു. തുടര്‍ന്ന് കോഴിക്കോട് ഇഖ്റ ആശുപത്രിയിലെത്തി. 9നും 10നും വില്യാപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

10ന് വൈകിട്ട് വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. 11ന് രാവിലെ ഡോ. ജ്യോതികുമാറിന്റെ ക്ലിനികിലെത്തിയെന്നും അവിടെ നിന്ന് വടകര സഹകരണ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലേക്കും മാറ്റിയെന്നുമാണ് റൂട്ട് മാപ്പ് വ്യക്തമാക്കുന്നത്.

അതേസമയം, നിപ രോഗികളുടെ സമ്പർക്ക പട്ടിക 168 ൽ നിന്ന് 350 ആയി. ഇതിൽ കൂടുതൽ പേരും ഹൈറിസ്ക് വിഭാഗത്തിലാണെന്ന് കോഴിക്കോട് ജില്ലാ കളക്ട‌ർ അറിയിച്ചു.

നിപ മരണം സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിൽ എട്ട് പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ പൊലീസ് ബാരിക്കേഡ് വെച്ച് വഴികൾ അടച്ചു.

സമ്പർക്കപ്പട്ടിക തയാറാക്കാൻ ആരോഗ്യ വകുപ്പ് ഫീൽഡ് സർവേ തുടങ്ങി.

#nipah #death #Harris #routemap #released #ayanchery

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 11, 2025 01:33 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം; കടമേരി കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14 ന്

May 11, 2025 10:59 AM

ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം; കടമേരി കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14 ന്

കടമേരി കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14 ന്...

Read More >>
'രക്തം നൽകൂ ജീവൻ രക്ഷിക്കൂ'; ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച് സമത

May 10, 2025 09:54 PM

'രക്തം നൽകൂ ജീവൻ രക്ഷിക്കൂ'; ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച് സമത

ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച്...

Read More >>
Top Stories