വടകര: ( vatakaranews.in ) നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെത്തിയ കേന്ദ്രസംഘം നിപ ബാധിച്ച് മരണമുണ്ടായ ആയഞ്ചേരി സന്ദർശിക്കും. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് കോഴിക്കോട് ആറംഗ കേന്ദ്ര സംഘമാണ് എത്തിയത്.


ജില്ലാ കളക്ടർ എ. ഗീതയുമായി കൂടിക്കാഴ്ച നടത്തിയ ഗസ്റ്റ് ഹൗസിൽ ആരോഗ്യപ്രവർത്തകരുമായി ചർച്ച നടത്തും. ഇതിനുശേഷമാണ് നിപ ബാധിച്ച് മരിച്ചവരുടെ വീടുകൾ കേന്ദ്ര സംഘം പരിശോധിക്കുക.
മറ്റു പ്രതിരോധ പ്രവർത്തനങ്ങളും കേന്ദ്ര സംഘം വിലയിരുത്തുകയും, പ്രവർത്തനങ്ങളെ തിരുവനന്തപുരത്തെ ആരോഗ്യ, കുടുംബ ക്ഷേമം വകുപ്പിന്റെ സീനിയർ റീജിയണൽ ഡയറക്ടർ ഏകോപിപ്പിക്കും.
എപ്പിഡമോളജിക്കൽ വിലയിരുത്തലുകൾക്കും നിയന്ത്രണ നടപടികളിലും മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരവുമായി ചേർന്നാണ് കേന്ദ്ര സംഘം പ്രവർത്തിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് സംസ്ഥാന സർക്കാരിന് വിവരങ്ങൾ കൈമാറും.
#nipah #central #team #visit #ayanchery