#nipah | നിപ ഭീതി; ആയഞ്ചേരിയിൽ അവലോകനയോഗം നടത്തി

#nipah | നിപ ഭീതി; ആയഞ്ചേരിയിൽ അവലോകനയോഗം നടത്തി
Sep 14, 2023 06:51 PM | By Nivya V G

ആയഞ്ചേരി: ( vatakaranews.in ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് മംഗലാട് നിപ ബാധയെ തുടർന്ന് മരണം സംഭവിച്ച സാഹചര്യത്തിൽ ഭരണ സമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര അവലോകനയോഗം പഞ്ചായത്ത് ഹാളിൽ ചേർന്നു.

മരണം നടന്നതിന് ശേഷം പഞ്ചായത്തിൽ സ്വീകരിച്ച മുൻകരുതലുകളും ജാഗ്രത നടപടികളും യോഗം വിലയിരുത്തി. കണ്ടയ്ൻമെൻറ് സോണായി പ്രഖ്യാപിച്ച ഒൻപതു വാർഡുകളിലും അതീവ ജാഗ്രത തുടരുന്നതിന് നിർദ്ദേശം നൽകി.

ഏത് സാഹചര്യവും നേരിടുന്നതിനും അടിയന്തര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും ഓരോ വാർഡിലും സദാ സജ്ജരായ ആർ. ആർ. ടി. വളണ്ടിയർ വിംഗിന് രൂപം കൊടുക്കാൻ തീരുമാനിച്ചു. ജാഗ്രത നിർദ്ദേശം ഉള്ള മുഴുവൻ വാർഡുകളിലും വീടുകൾ കയറി രോഗ ലക്ഷണമോ സമ്പർക്ക സാധ്യതയോ മറ്റോ കണ്ടെത്തുന്നതിന് സർവ്വേ നടത്താനും, തണ്ണീർപ്പന്തൽ, കല്ലേരി എന്നീ ടൗണിലെ വ്യാപാരികളുടെ യോഗം വിളിച്ചുചേർക്കാനും തീരുമാനിച്ചു.

പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന് പുറമേ നിപ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ഓഫീസിൽ ഒരു സെക്ഷൻ ക്ലർക്കിനെ ചുമതല നൽകി. നേരിട്ടുള്ള സമ്പർക്കത്തെ തുടർന്ന് ക്വാറൻ്റൈനിൽ കഴിയുന്നവർക്ക് ആവശ്യമായ ഘട്ടത്തിൽ ഭക്ഷണവും മരുന്നും മറ്റും എത്തിച്ചു നൽകുന്നതിന് അതാത് വാർഡ് മെമ്പർമാരെ ചുമതലപ്പെടുത്തി.

പോലീസ് സേനയുടെ സജീവ സാന്നിധ്യം ഉണ്ടാവാനും ബാരിക്കേടുകൾ കെട്ടി ഗതാഗതം സ്തംഭിപ്പിച്ച സ്ഥലങ്ങളിൽ പോലീസ് സേനയുടെ പ്രത്യേക നിരീക്ഷണം ഉണ്ടാകാനും സേനയോട് ആവശ്യപ്പെട്ടു. വിവാഹം, ഗൃഹപ്രവേശനം പോലെ ജനസമ്പർക്കം ഉണ്ടാവുന്ന പരിപാടികൾ ഏത് രീതിയിൽ നടത്തണമെന്നത്, മുകളിൽ നിന്ന് കൃത്യമായ ഒരു ഉത്തരവ് ലഭിക്കുന്നത് വരെ ആരോഗ്യവകുപ്പ് അധികൃതരുമായി ആലോചിച്ച് പോലീസ് സേനയുടെ സമ്മതത്തോടെ വേണ്ടത് ചെയ്യുന്നതിന് യോഗം അംഗീകാരം നൽകി.

ഓരോ വാർഡിലും വവ്വാലുകൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങൾ, മരങ്ങൾ എന്നിവ കണ്ടെത്തി ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാനും നിലവിൽ തുടരുന്ന പ്രതിരോധ മുൻകരുതലുകൾ അതേപടി തുടരാനും നിർദ്ദേശം നൽകി. യോഗത്തിൽ പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ അധ്യക്ഷനായി.

വൈസ് പ്രസിഡൻ്റ് സരള കൊള്ളിക്കാവിൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ അഷറഫ് വെള്ളിലാട്ട്, പി. എം. ലതിക, ടി. വി. കുഞ്ഞിരാമൻ മാസ്റ്റർ, വാർഡ് മെംബർമാരായ ടി. സജിത്ത്, ടി. കെ. ഹാരിസ്, എം.വി. ഷൈബ, പി. കെ. ആയിഷ ടീച്ചർ, പി. ലിസ,എ. സുരേന്ദ്രൻ, പി. രവീന്ദ്രൻ, എൻ. പി. ശ്രീലത, പ്രവിത അണിയത്ത്, സുധാ സുരേഷ്, ബ്ലോക്ക് മെംബർ സി. എച്ച്. മൊയ്തു, ആയുർവേദ, ഹോമിയോ മെഡിക്കൽ ഓഫീസർമാരായ ഡോ. ജി. ദർശന, ഡോ. യു. രഞ്ജിത്ത് ചന്ദ്ര, ഹെൽത്ത് ഇൻസ്പെക്ടർ പി. സജീവൻ, നാദാപുരം സി.ഐ. ഫായിസ് അലി, വടകര, നാദാപുരം എസ്. ഐമാരായ ശശീന്ദ്രൻ, എം. കെ. മോഹനൻ, സുധീർ ബാബു, വെറ്റിനറി സർജൻ നീരജ, എ.എഫ്.ഒ. സന്ധ്യ, എ.എസ്. രാജീവ് കുമാർ, സി.ഡി.എസ്. ചെയർപേഴ്സൺ എൻ. കെ. ഷിജില, വില്ലേജ് സെക്ഷൻ ഓഫീസർ ഇ. പി. രാജൻ എന്നിവർ സംസാരിച്ചു.

#nipah #meeting #ayancheri

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 11, 2025 01:33 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം; കടമേരി കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14 ന്

May 11, 2025 10:59 AM

ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം; കടമേരി കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14 ന്

കടമേരി കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14 ന്...

Read More >>
'രക്തം നൽകൂ ജീവൻ രക്ഷിക്കൂ'; ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച് സമത

May 10, 2025 09:54 PM

'രക്തം നൽകൂ ജീവൻ രക്ഷിക്കൂ'; ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച് സമത

ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച്...

Read More >>
Top Stories