വടകര: ( vatakaranews.in ) നിപ വൈറസ് ഭീതിയിൽ അഴിയൂർ ഗ്രാമ പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും സർവകക്ഷികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ യോഗം ചേർന്നു. താലൂക്കിലെ ആറു പഞ്ചായത്തുകളിൽ നിപ വൈറസ് ബാധയെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണിത്.


പൊതുസ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കുക, അനാവശ്യ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കുക, രോഗലക്ഷണം ഉള്ളവർ ഉടൻ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയും മറ്റുള്ളവരും ആയുള്ള സമ്പർക്കം കുറയ്ക്കുകയും ചെയ്യുക, ആർ ആർ ടി വളണ്ടിയർമാരുടെ സേവനം പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ ഡെയ്‌സി ഗോരെ, ആർ എസ് ഷാജു, രമ്യ കരോടി, പി ശ്രീധരന്‍. അനുഷ ആനന്ദ സദനം,കെ പി രവീന്ദ്രൻ ,പ്രദീപ് ചോമ്പാല പി കെ കാസിം,സാലിം പുനത്തിൽ, റീന രയരോത്ത്,കെ വി രാജൻ, മുബാസ് കല്ലേരി,വി പി അനിൽകുമാർ എന്നിവർ സംസാരിച്ചു.
നിപ വൈറസ് ഭീതിയിൽ ഒഞ്ചിയം ഗ്രാമ പഞ്ചായത്തിലും യോഗം ചേർന്നു. ജില്ലാ ഭരണകൂടം തീരുമാനിച്ച കണ്ടയ്ൻ സോണുകളിലേക്ക് പഞ്ചായത്ത് പരിധിയിലുള്ളവർ പോകാതിരിക്കുക. പഞ്ചായത്ത് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനമേധാവികൾക്കും അംഗൻവാടി പ്രവർത്തകർക്കും മാസ്ക് നിർബന്ധമാക്കാൻ നിർദ്ദേശം നൽകാൻ തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് അടിയന്തരമായി വിളിച്ചു ചേർത്ത യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു എം സുരേന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി എം പി രജുലാൽ, ഹെൽത്ത് ഇൻസ്പെക്ടർമാരായ മധുസൂദനൻ, അഞ്ചിത ഹരിദാസ് മെമ്പർമാരായ ഗോപാലകൃഷ്ണൻ മാസ്റ്റർ, ജൗഹർനാസ്, രമ്യ പി എം, ഷജിന കൊടക്കാട് എന്നിവർ സംസാരിച്ചു.
#nipah #meeting