ആയഞ്ചേരി: ( vatakaranews.in ) ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ നിപ ജാഗ്രത പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുബശ്രീ ഭാരവാഹികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സംയുക്ത യോഗം കടമേരി എൽ പി സ്കൂളിൽ ചേർന്ന് അവലോകനം നടത്തി.


നിപ പ്രതിരോധത്തിന്റെ ഭാഗമായുള്ള ഏക്ടീവ് ഫീവർ സർവ്വേ ഇന്ന് തന്നെ പൂർത്തിയാക്കാനും മരുന്ന് അത്യാവശ്യമായി എത്തിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കാനും, വവ്വാലിന്റെ താമസ കേന്ദ്രങ്ങളുടെ ലിസ്റ്റ് സമാഹരിക്കാനും, സമ്പർക്ക പട്ടിക ക്രോഡീകരിക്കാനും തീരുമാനിച്ചു.
വളണ്ടിയേഴ്സിന് യാത്രാസൗകര്യത്തിനുള്ള പാസ് അനുവദിക്കാൻ അധികൃതരോട് ആവശ്യപ്പടാൻ തീരുമാനിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ മോഹനൻ മാസ്റ്റർ, കണ്ണോത്ത് ദാമോദരൻ, രഞ്ജിത്ത് മഠത്തിൽ, സന്ദീപ് കുമാർ എം.എം, റാഷിദ് എം കെ, നിഷ പി, ചന്ദ്രി പി , ഷിൽന പി എന്നിവർ സംസാരിച്ചു.
#nipah #alert #meeting #political #party #representatives #held #ward #12