ആയഞ്ചേരി: ( vatakaranews.in ) നിപ ബാധിച്ച ആളുമായുള്ള സമ്പർക്കത്തിന്റെ ഭാഗമായി ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും 5 ജീവനക്കാരും ക്വാറന്റയിനിൽ കഴിയുകയാണ്.


കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഇന്നത്തെ അടിയന്തര സാഹചര്യത്തിൽ ആവശ്യമായ ജീവനക്കാരെ എത്തിക്കാനാവശ്യമായ നടപടി ഉണ്ടാവണമെന്ന് ആരോഗ്യ - വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് സമർപ്പിച്ച കത്തിൽ ആവശ്യപ്പെട്ടു.
ഡോക്ടറുടെ കുറവ് കാരണം ഇപ്പോൾ ഒ.പി. രണ്ടു മണി വരെ മാത്രമേ പ്രവൃത്തിക്കാൻ കഴിയുന്നുള്ളൂ. പഞ്ചായത്തിൽ 9 വാർഡുകൾ കണ്ടയിൻമെൻറ് സോണിൽ ഉൾപ്പെട്ടതിനാൽ രോഗികൾക്ക് പുറത്ത് പോവാൻ പറ്റാത്ത സാഹചര്യത്തിലാണ്. അതുകൊണ്ട് തന്നെ ഒ.പി പരിശോധന സമയം 6 മണി വരെ തുടരേണ്ടത് അത്യാവശ്യമാണ്.
നിലവിലുള്ള ജീവനക്കാർ നിപ ജാഗതയുമായ പ്രവർത്തനങ്ങൾ ഏകോപിക്കേണ്ട സാഹചര്യത്തിൽ ആശുപത്രി പ്രവർത്തനം താളം തെറ്റാതിരിക്കാൻ ഉദ്യോഗസ്ഥന്മാരുടെ ക്രമീകരണം ഗൗരവമായ് പരിഗണിക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
#nipah #lackofstaff #ayancheri #health #center