തിരുവള്ളൂർ: ( vatakaranews.in ) തിരുവള്ളൂരിൽ ഇന്നലെ വൈകിട്ട് 6 കുട്ടികളുടെ ഉൾപ്പെടെ 13 പേരുടെ സ്രവ പരിശോധന നടത്തി. ഇതിന്റെ പരിശോധന ഫലം ഇന്ന് വൈകിട്ട് ലഭിക്കും.


റീജിണൽ വൈറസ് റിസർച്ച് ആൻഡ് ഡയഗനോസ്റ്റിക് ലബോറട്ടറി അധികൃതരാണ് തിരുവള്ളൂർ സി എച്ച് സി യിൽ എത്തി സാമ്പിൾ ശേഖരിച്ചത്. നിപ രോഗികളുമായി നേരിട്ട് സമ്പർക്കമുള്ളവരാണ് പരിശോധനക്ക് എത്തിയത്.
തിരുവള്ളൂരിലെ പരിശോധന സ്ഥലത്ത് പഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനി, വൈസ് പ്രസിഡൻറ് എഫ് എം മുനീർ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ വി ഷഹനാസ്, പ്രതിനിധികളായ പി. സി. ഹാജറ, ജസ്മിന ചങ്ങരോത്ത്, ഭവിത്ത് മലോൽ, ഡോക്ടർ ഷിമ്ന, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ജയപ്രകാശ്, നൗഫൽ, സുമജ എന്നിവരും പങ്കെടുത്തു.
#nipah #test #results #13 #people #tiruvallur #today #evening