ആയഞ്ചേരി: ( vatakaranews.in ) തോടന്നൂർ ഉപജില്ല അണ്ടർ 14 വോളിബോൾ കിരീടം കടമേരി എം. യു. പി. സ്കൂൾ കരസ്ഥമാക്കി. വടകരയിൽ നടന്ന ടൂർണമെന്റിൽ കരുത്തരായ എം. ജെ. ഹൈസ്കൂളിനെ സെമിഫൈനലിലും കടമേരി ആർ. എ. സി. ഹൈസ്കൂളിനെ ഫൈനലിലും പരാജയപ്പെടുത്തിയാണ് കടമേരി എം. യു. പി. സ്കൂൾ ചാമ്പ്യന്മാരായത്.


കായികാധ്യാപകൻ വി.എം. സജാദ് പരിശീലനത്തിന് നേതൃത്വം നൽകി. നേരത്തെ സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറിൽ റണ്ണേർസ് അപ്പും ഹാൻഡ്ബോൾ മത്സരത്തിൽ മൂന്നാം സ്ഥാനവും സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്.
വിജയികളെ സ്കൂൾ സ്റ്റാഫ്, പി.ടി.എ. കമ്മിറ്റി അഭിനന്ദിച്ചു.
#ayancheri #kadameri #mupschool #volleyball #title