വടകര: ( vatakaranews.in ) മാസപ്പടി ഉൾപ്പടെ നിരവധിയായ അഴിമതി വിഷയങ്ങൾ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 18 ന് യു.ഡി.എഫ് നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം വൻ വിജയമാക്കാൻ ജില്ലാ യു.ഡി.എഫ് നേതൃയോഗം വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു.


ഒക്ടോബർ 14,15 തിയ്യതികളിലായി ജില്ലയിലെ മുഴുവൻ പഞ്ചായത്ത്, മുനിസിപ്പാലിറ്റി. മേഖല തലങ്ങളിലും പന്ത്രണ്ടംഗ വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഏകദിന ബഹുജന പദയാത്ര നടത്തുവാനും, ആയതിന്റെ മുന്നോടിയായി സെപ്റ്റംബർ 29 ന് മണ്ഡലം തലത്തിലും, ഒക്ടോബർ 01 ന് പഞ്ചായത്ത്, മുനിസിപ്പൽ, മേഖല തലത്തിലും ഒക്ടോബർ 05 നകം ബൂത്ത് തലങ്ങളിലും യു.ഡി.എഫ് കമ്മിറ്റികൾ ചേരുവാനും തീരുമാനിച്ചു.
ജില്ലാ ചെയർമാൻ കെ ബാലനാരാ യണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ സ്വാഗതവും, സത്യൻ കടിയങ്ങാട് നന്ദിയും പറഞ്ഞു.
യോഗത്തിൽ നേതാക്കളായ എം.എ റസാഖ് മാസ്റ്റർ, അഡ്വ. പി എം നിയാസ്, സി.പി ചെറിയ മുഹമ്മദ്, കെ.സി അബു, എൻ സുബ്രഹ്മണ്യൻ, ടി.ടി ഇസ്മായിൽ. ജോൺ പൂതക്കുഴി, വി.സി ചാണ്ടി, അഷ്റഫ് മണക്കടവ്, മനോജ് കാരന്തൂർ. കെ.സി രാജൻ പേരാമ്പ്ര, ജയരാജ് മൂടാടി, കെ.എ ഖാദർ മാസ്റ്റർ, എൻ.സി അബൂബക്കർ, എസ്.പി കുഞ്ഞഹമ്മദ്, പി.എം അബ്ദുറഹിമാൻ, സി വീരാൻകുട്ടി. കെ.എം ജോസുകുട്ടി, പി.എ ഹംസ, ഹാഷിം മനോളി, കെ മൊയ്തീൻ കോയ, കെ.കെ ആലിക്കുട്ടി, മുഹമ്മദ് ഹസ്സൻ, കെ.വി കൃഷ്ണൻ, ഷറിൽ ബാബു, ശ്രീധരൻ മാസ്റ്റർ, വി.എം മുഹമ്മദ് മാസ്റ്റർ, കെ രാമേന്ദ്രൻ മാസ്റ്റർ മനോജ് കാരന്തൂർ, മഠത്തിൽ അബുദുറഹിമാൻ, മഠത്തിൽ നാണു മാസ്റ്റർ, നൊച്ചാട് കുഞ്ഞബ്ദുള്ള, എം.എം അഹമ്മദ് കുട്ടി ഹാജി, കെ.ടി മൻസൂർ, കെ മൂസ മൗലവി, രാജീവ് തോമസ്, ടെന്നിസൺ ചാത്തങ്കണ്ടം, കെ.പി പ്രകാശൻ മാസ്റ്റർ, കെ.എം സുരേഷ് ബാബു, എൻ.കെ മൂസ മാസ്റ്റർ, പി മൊയ്തീൻ മാസ്റ്റർ, അഡ്വ. എ.വി അൻവർ സംസാരിച്ചു.
#Several #scams #Masapadi #CM #resign #UDF #leadership #meeting