ആയഞ്ചേരി: ( vatakaranews.in ) തദ്ദേശ സ്വയം ഭരണ വകുപ്പ് കൂടുബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന തിരികെ സ്കൂളിലേക്ക് എന്ന പരിപാടിയിൽ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12ാം വാർഡിലെ 17 അയൽ കൂട്ടങ്ങളിൽ നിന്ന് 237 കൂടുബശ്രീ അംഗങ്ങളെ പങ്കെടുപ്പിക്കാൻ വാർഡ് എ ഡി എസ്സ് ജനറൽ ബോഡി യോഗം തീരുമാനിച്ചു.


ജീവിത സായാഹ്നത്തിൽ തിരികെ സ്കൂളിൽ എത്തി പഴയകാല ഓർമ്മകൾ അയവറക്കുന്നതോടൊപ്പം സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ സാധ്യതകൾ തേടാനും, കേരള വിദ്യാഭ്യാസമേഖല കൈവരിച്ച ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്തെ തൊട്ടറിയാനും, സൂഷ്മ സംരഭങ്ങളെ വരുമാന വർദ്ധനവിനുള്ള ഉപാധികളാക്കി മാറ്റാനുമുള്ള സാഹചര്യങ്ങൾ പഠിക്കാനും ഈ തിരിച്ചു വരവ് പ്രയോജനപ്പെടും.
കാലത്ത് 9.30 മുതൽ വൈകുന്നേരം 4.30 വരെ നീണ്ടു നിൽക്കുന്ന പാഠ്യദിനം സ്കൂൾ അസംബ്ലിയോടെ ആരംഭിക്കുക. ഒക്ടോബർ 1 മുതൽ ഡിസംബർ 10 വരെയുള്ള ഞായറാഴ്ചകളിൽ ആയഞ്ചേരി പഞ്ചായത്ത് കുടുബശ്രീ സി ഡി എസ്സിൻ കീഴിലുള്ള 264 അയൽ കൂട്ടങ്ങളിൽ നിന്ന് 3924 അംഗങ്ങൾ തിരികെ സ്കൂളിൽ എത്തിച്ചേരും.
കടമേരി എൽ പി സ്ക്കൂളിൽ ചേർന്ന യോഗം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. സി ഡി എസ്സ് ചെയർ പേഴ്സൺ ഷിജില എൻ കെ അധ്യക്ഷം വഹിച്ചു. Ads ഭാരവാഹികളായ നിഷ പി, മല്ലിക ജി കെ , ലീല ടി.പി എന്നിവർ സംസാരിച്ചു.
#backtoschool #237 #Kutubashree #members #ayancherry #12th #Ward #participate