മണിയൂർ: ( vatakaranews.in ) മണിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2023ന് നാളെ തുടക്കം കുറിക്കുന്നു. ഒക്ടോബർ എട്ട് മുതൽ ഇരുപത്തിനാല് വരെയാണ് സംഘടിപ്പിക്കുന്നത്. നാളെ വോളിബോൾ മത്സരത്തോടുകൂടി പരിപാടികൾ ആരംഭിക്കും.


വോളിബോൾ മത്സരം ഒക്ടോബർ 8ന് സേവാൾ ഗ്രൗണ്ട്, ഫുട്ബോൾ ഒക്ടോബർ 15ന് മണിയൂർ എച്ച് എസ് എസ്, ഷട്ടിൽ ഒക്ടോബർ 16ന് നവോദയ സ്കൂൾ, ക്രിക്കറ്റ് ഒക്ടോബർ 21ന് മണിയൂർ എച്ച് എസ് എസ്,
അതലറ്റിക്സ്, കമ്പവലി ഒക്ടോബർ 22ന് മണിയൂർ എച്ച് എസ് എസ്, കാവാമത്സരങ്ങൾ ഒക്ടോബർ 24ന് ചങ്ങരോത്ത് താഴ എന്നിവിടങ്ങളിലായി നടക്കും.
#Maniyur #GramPanchayat #will #start #keralaolsavam #tomorrow