ഓർക്കാട്ടേരി: ( vatakaranews.in ) ഏറാമല പഞ്ചായത്തിലെ ഏഴാം വാർഡിൽ ശുചീകരണ പ്രവർത്തനം നടത്തിയ തൊഴിലാളികളെ മർദ്ദിച്ചു. ഇല്ലത്തും പൊയിൽ സൗമ്യയാണ് തൊഴിലാളികളെ മർദ്ദിച്ചത്. വനജ വി.കെ, രവി സി.കെ എന്നിവർക്കാണ് മർദ്ദനമേറ്റത്.


പതിവ് സമയം കഴിഞ്ഞ് വൈകുന്നേരം പൊതുവഴികൾ ശുചീകരണം നടത്തുകയായിരുന്നു തൊഴിലുറപ്പ് തൊഴിലാളികൾ. ഇവർക്കുനേരെ സൗമ്യ ആക്രമിച്ച് പരിക്കേൽപിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വാർഡ് മെമ്പർ ജസീല വി .കെ യെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്യാൻ ശ്രമം നടത്തുകയും ചെയ്ത സൗമ്യക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വാർഡ് മെമ്പർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ഇടച്ചേരി പോലീസ് പരാതി നൽകി. പോലീസ് സ്ഥലത്തെത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകി.തൊഴിലുറപ്പ് തൊഴിലാളികളെ ആക്രമിക്കുകയും വാർഡ് മെമ്പറെ അധിക്ഷേപിക്കുകയും ചെയ്ത ഇല്ലത്തും പൊയിൽ സൗമ്യക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 60 ഓളം തൊഴിലുറപ്പ് തൊഴിലാളികൾ ഏറാമല പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.
#protest #over #beating #workers