മണിയൂർ: ( vatakaranews.in) മലയാള കഥാലോകത്തു കുലപതികളുടെ നിരയിൽ തന്നെ സ്ഥാനത്തിന് അർഹതയുള്ള എഴുത്തുകാരൻ ആയിരുന്നു പി. ബി മണിയൂർ എന്ന് വി. ആർ. സുധീഷ് അഭിപ്രായപ്പെട്ടു. പി. ബി. യുടെ നാടകങ്ങൾ, കഥകൾ എല്ലാം ക്രഫ്റ്റിന്റെ മികവ് വിളിച്ചോതുന്നവയാണ്.


പുതിയ തലമുറ പി. ബി യെ പോലുള്ള എഴുത്തുകാരെ വായിക്കേണ്ടിയിരിക്കുന്നു. മണിയൂർ തെരു കോൺഗ്രസ് കമ്മിറ്റിയും സബർമതി മണിയൂരും സംയുക്തമായി മണിയൂർ തെരുവിൽ സംഘടിപ്പിച്ച പി. ബി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാവിൽ പി മാധവൻ മുഖ്യപ്രഭാഷണം നടത്തി. വി. എം കണ്ണൻ അധ്യക്ഷനായ ചടങ്ങിൽ വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ പി. സി ഷീബ, മണിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ചാലിൽ അഷ്‌റഫ്, എം. സി. നാരായണൻ, വി. പി സർവോത്തമൻ, വി. കെ രാമൻ, ദിൽജിത് മണിയൂർ, ഐ. പി പദ്മനാഭൻ, കുനിയിൽ ശ്രീധരൻ എന്നിവർ സംസാരിച്ചു.
വൈലോപ്പിള്ളി അവാർഡ് ജേതാവ് സത്യൻ മണിയൂർ,പ്രശാന്ത് കരുവഞ്ചേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇ. എം രാജൻ സ്വാഗതവും മനോഹരൻ നന്ദിയും പറഞ്ഞു.
#Maniyur #storyteller #Remembered #PBManiyur