Featured

#DayofPrayer | പ്രാർത്ഥനാ ദിനം; ഭക്തിയോടെ ഒഞ്ചിയം മദ്റസയിലും ആചരിച്ചു

News |
Oct 23, 2023 11:31 AM

ഒഞ്ചിയം: (vatakaranews.in) സമസ്തയുടെ നേതൃത്വത്തിൽ ഇന്ന് എല്ലാ മദ്രസയിലും പ്രത്യേകമായി പ്രാർത്ഥനാ ദിനം ആചരിച്ചു.

സമസ്തയുടെ മൺമറഞ്ഞ മഹത്തുക്കൾ, സമസ്തയുടെയും അനുബന്ധ പോഷക സംഘടനകളുടെയും നേതാക്കൾ, മഹല്ല്, മദ്രസ ഭാരവാഹികൾ, മുഅല്ലിമുകൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സംഘടനാ പ്രവർത്തകർ എന്നിവരുടെ പരലോക ഗുണത്തിനു വേണ്ടിയാണ് എല്ലാവർഷവും പ്രാർത്ഥന ദിനം ആചരിക്കുന്നത്.

പ്രാർത്ഥനാ ദിനം ഒഞ്ചിയം നുസ്രത്തുൽ ഇസ്ലാം മദ്രസയിലും വിപുലമായി ആചരിച്ചു. രാവിലെ ഏഴുമണിക്ക് മുപ്പതോളം വിദ്യാർഥികളുടെ ആഭിമുഖ്യത്തിൽ ചുരുങ്ങിയ മണിക്കൂറുകൾ കൊണ്ട് ഖുർആൻ ഖതം പൂർത്തിയാക്കി.

തുടർന്ന് അബ്ദുറഹ്മാൻ ഉസ്താദിന്റെ നേതൃത്വത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി. എപി മുഹമ്മദ് മുസ്ലിയാർ ആമുഖഭാഷണം നടത്തി. ഹിഫ്ള് കോളേജ് പ്രൊഫസർ അബൂബക്കർ അൻവരി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

മഹല്ല് സെക്രട്ടറി യു അഷ്റഫ് മാസ്റ്റർ, വൈസ് പ്രസിഡന്റ് വി.പി ഹമീദ്, എൻ.ഐ.എം സെക്രട്ടറി പി.പി.കെ അബ്ദുല്ല സാഹിബ്, ഖജാൻജി കെ പി അബ്ദുല്ല ഹാജി, ജോയിന്റ് സെക്രട്ടറി ഹിഷാം തിരുവന, മദ്രസാ അധ്യാപകരായ ഹുസൈൻ മൗലവി, അലവി മൗലവി, മുഹമ്മദ് മൗലവി, സുഫൈൽ മൗലവി, അഹമ്മദ് മൗലവി, അജ്മൽ മൗലവി, ഷുഹൈബ് മൗലവി, നവാസ് മൗലവി ഉൾപ്പെടെയുള്ള മുഴുവൻ അധ്യാപകരും പങ്കെടുത്തു.

പ്രാർത്ഥന ദിനത്തിൽ ഫലസ്തീൻ ജനതയ്ക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തി. മദ്രസയിലെ 150 ലധികം വിദ്യാർത്ഥികളും, ഹിഫ്ള് കോളേജിലെ 50 വിദ്യാർത്ഥികളും പ്രാർത്ഥനയിൽ പങ്കെടുത്തു.

സമസ്തയുടെ പതിനാറായിരത്തിലധികം വരുന്ന മദ്രസയിലെ 25 ലക്ഷത്തോളം വരുന്ന വിദ്യാർഥികൾ ഇന്നേദിവസം വിവിധ മദ്രസകളുടെ പ്രാർത്ഥന ചടങ്ങിൽ പങ്കെടുത്തു.

രക്ഷിതാക്കൾ, നാട്ടുകാർ കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ 50 ഓളം പേർ പ്രാർത്ഥനാ ദിനത്തിൽ ഒഞ്ചിയം മദ്രസയിൽ ഒത്തുചേർന്നു. തുടർന്ന് കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്നദാനവും നടന്നു.

#Day #Prayer #Onjiam #observed #Madrasa #devotion

Next TV

Top Stories










News Roundup