ഓര്‍ക്കാട്ടേരി: ( vatakaranews.in ) ചരിത്രമുറങ്ങുന്ന ഓര്‍ക്കാട്ടേരി കച്ചേരി മൈതാനം തകര്‍ക്കുന്ന ഏറാമല പഞ്ചായത്ത് ഭരണ സമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. കച്ചേരി മൈതാനത്തില്‍ വെച്ച് നടന്ന പരിപാടി സി.പി.ഐ.എം. ഏരിയാ സെക്രട്ടറി ടി. പി. ബിനീഷ് ഉദ്ഘാടനം ചെയ്തു.


ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി കെ. ബഗീഷ് സിപിഐ(എം) ഏരിയ കമ്മിറ്റി അംഗങ്ങളായ എന്‍. ബാലകൃഷ്ണന്‍ മാസ്റ്റര്‍, പി രാജന്‍ എന്നിവര്‍ സംസാരിച്ചു. കെ. കെ. സബിന്‍ അധ്യക്ഷത വഹിച്ചു. ബ്രിജിത്ത് ബാബു സ്വാഗതം പറഞ്ഞു.
#Don't #Break #kacheri #Ground #DYFI