മണിയൂർ: (vatakaranews.in) മണിയൂർ ഹയർ സെക്കന്ററി സ്കൂളിൽ നവംബർ ഒന്ന് കേരളപ്പിറവി ദിനം കേരളീയം പാട്ടുവണ്ടിയുമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നു. പ്രശസ്ത പിന്നണി ഗായകൻ വി ടി മുരളി ഉദ്ഘാടനം നിർവഹിച്ചു.


പി ടി എ പ്രസിഡന്റ് സുനിൽ മുതൂവനയുടെ അധ്യക്ഷതയിൽ വാർഡംഗം പ്രമോദ് മൂഴിക്കൽ, പ്രധാന അദ്ധ്യാപകൻ രാജീവൻ വളപ്പിൽകുനി, അനിൽകുമാർ കെ വി, ഷിംജിത് എം, സജിന പി എസ്, ലിനീഷ് വി പി എന്നിവർ സംസാരിച്ചു. തുറശ്ശേരിമുക്ക്, മുതൂവന,കുറുൻതോടി, പണിക്കൊട്ടി റോഡ്, നടുവയൽ, പാലയാട്ട് നട, കരുവഞ്ചേരി തുടങ്ങിയ കേന്ദ്രങ്ങളിൽ കുട്ടികൾ വൈവിധ്യമർന്ന പരിപാടികൾ അവതരിപ്പിച്ചു
#keraleeyam #Maniyur #Higher #Secondary #School #songcart