വടകര: (vatakaranews.in) ഏറാമല പഞ്ചായത്ത് പതിനാലാം വാർഡ് വനിതാ ലീഗ് സംഗമം ചുവട് 23 സംഘടിപ്പിച്ചു. നിസാം കാരശ്ശേരി മുഖ്യപ്രഭാഷണം നടത്തി. വനിതാ ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന ചുവട് ക്യാമ്പയിൻ സ്ത്രീകൾക്കിടയിൽ സാമൂഹ്യ' സാംസാകാരിക ബോധം മെച്ചപ്പെടുത്താൻ സ്വാധിക്കും.


പുതിയ കാലഘട്ടത്തിൽ ഏറ്റവും നൂതനമായ കാഴ്ച്ചപാടുകളിൽ സ്ത്രീകൾ വളരെ മുൻപന്തിയിൽ ആണ്. ചുവട് ക്യാമ്പയിൻ വനിതാ ലീഗ് എന്താണോ ആഗ്രഹിക്കുന്നത് അത് പൂർത്തികരിക്കാൻ സ്വാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വനിതാലിഗ് പ്രസിഡന്റ് ഉനൈസ കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വനിതാലീഗ് ജന:സെക്രട്ടറി ഷരീഫ കുന്നത്ത് സ്വാഗതം പറഞ്ഞു. വനിതാലിഗ് ജില്ലാ വൈസ് പ്രസിഡന്റ് ഷക്കീല ഈങ്ങോളി മുഖ്യ അതിഥിയായി.
ജില്ലാ യൂത്ത് സെക്രട്ടറി ഷുഹൈബ് കുന്നത്ത്, കെ.എം സലിം മാസ്റ്റർ, നുസൈബ മൊട്ടേമ്മൽ, സഫിയചാത്തോത്ത്, ഫൗസിയ, കുളളുള്ളതിൽ യൂസഫ് ഹാജി, സജിറ എം.പി, സമിറ പി.പി, നദീറപി.കെ, ആയിഷ കെ ടി, നദീറ കെ.ടി, സറിന കെ.കെ തുടങ്ങിയവർ സംസാരിച്ചു.
#chuvad23 Eramala Panchayat organized fourteenth ward women's league meeting