അഴിയൂർ: (vatakaranews.in) മൊയ്തു അഴിയൂരിന്റെ ചോമ്പാൽ പെരുമയെന്ന പുസ്തകത്തിൻറെ രണ്ടാം പതിപ്പിൻറെ പ്രകാശനം ഈ മാസം 14ന് വൈകീട്ട് 3.30 ന് കുഞ്ഞിപ്പള്ളി മഷ് രിഖ് ഓഡിറ്റോറിയത്തിൽ നടക്കും മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പ്രകാശനം ചെയ്യും.


ചരിത്രകാരൻ എം.സി. വടകര പുസ്തകം ഏറ്റ് വാങ്ങും. മാധ്യമ പ്രവർത്തകൻ അനൂപ് അനന്തൻ പുസ്തകപരിചയം നടത്തും. നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു.
യോഗത്തിൽ യു എ റഹിം അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, വി പി മോഹൻദാസ്, യൂസഫ് മമ്മാലിക്കണ്ടി, വി പി പ്രകാശൻ, കെ പി വിജയൻ, കെ പി നസീർ, ഖാദർ ഏറാമല എന്നിവർ സംസാരിച്ചു. യു എ റഹിം, പി.ബാബുരാജ്, എം.വി.ജയപ്രകാശ്, ഹാരിസ് മുക്കാളി എന്നിവരാണ് സംഘാടക സമിതി ഭാരവാഹികൾ.
#ChombalPeruma #release #organizing #committee #formed