വടകര : (vatakaranews.com) സർവ്വ ദേശീയ സമൂഹം ഭീകര വംശീയ രാഷ്ട്രമായി കരുതി പോരുന്ന ഇസ്രയേലിനെ നിരുപാധികം പിന്തുണക്കുന്ന നരേന്ദ്ര മോഡി രാജ്യത്തിന്റെ താൽപര്യത്തെയാണ് റദ്ധു ചെയ്യുന്നതെന്നും സാമ്രാജ്യത്വവും സയണിസ്റ്റ് ഭീകരതയും ഹിന്ദുത്വ ഫാഷിസവും കൈകോർക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അമേരിക്കൻ വിദേശ സെക്രട്ടറിയുടെ ഇന്ത്യൻ സന്ദർശനമെന്നും കെ അബ്ദുൽ ജലീൽ സഖാഫി പറഞ്ഞു.
ഫലസ്തീനില്‍ സയണിസ്റ്റുകൾ നടത്തുന്ന വംശഹത്യയ്ക്കിടെ അവര്‍ക്ക് ആയുധവും പിന്തുണയും നല്‍കുന്ന അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും നടത്തുന്ന ഇന്ത്യാ സന്ദര്‍ശനത്തിനെതിരേ എസ് ഡി പി ഐ ദേശ വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ എസ്ഡിപിഐ വടകര മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ബഷീർ കെ കെ, റഹൂഫ് ചോറോട് എന്നിവർ സംസാരിച്ചു. അസീസ് വെള്ളോളി, ഉനൈസ് ഒഞ്ചിയം, ശറഫുദ്ധീൻ പി പി, റാഷിദ് കെ പി, യാസർ പൂഴിത്തല, ജലീൽ കാർത്തിക പ്പള്ളി, റസീന വി കെ, ഇർഫാന ഒഞ്ചിയം, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
#Intermingling #imperialism #Hindutva-fascism #Zionist #terrorism #appalling #AbdulJalil Sakhafi