---
title: "#Madappalligovcollege | 'ഒരുമ'; സാഹിത്യ സായാഹ്നവും പുതുവത്സരാഘോഷവും, മടപ്പള്ളി  ഗവ.കോളേജ്  അലൂംമിനി നാളെ "
english_title: "#Oruma #Literary #Evening #New #Years #Eve #Celebration #Madapally #Govt #College #Alumni #Tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/261099/oruma-literary-evening-new-years-eve-celebration-madapally-govt-college-alumni-tomorrow"
published_at: "2025-01-04T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67791dde187b1_alumini_meet.jpg"
keywords: []
---

# #Madappalligovcollege | 'ഒരുമ'; സാഹിത്യ സായാഹ്നവും പുതുവത്സരാഘോഷവും, മടപ്പള്ളി  ഗവ.കോളേജ്  അലൂംമിനി നാളെ 

> **Lead Summary:** **വടകര: **ഗവ.കോളേജ് മടപ്പള്ളിയിലെ അലൂംമിനി അസോസിയേഷൻ 'ഒരുമ' സംഘടിപ്പിക്കുന്ന സാഹിത്യ സായാഹ്നവും പുതുവത്സരാഘോഷവും നാളെ ടൗൺ ഹാളിന് സമീപമുളള ക്രിസ് അവന്യു ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

## Article Content

**വടകര: **ഗവ.കോളേജ് മടപ്പള്ളിയിലെ അലൂംമിനി അസോസിയേഷൻ 'ഒരുമ' സംഘടിപ്പിക്കുന്ന സാഹിത്യ സായാഹ്നവും പുതുവത്സരാഘോഷവും നാളെ ടൗൺ ഹാളിന് സമീപമുളള ക്രിസ് അവന്യു ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

ഉച്ച കഴിഞ്ഞ് രണ്ടര മണിക്ക് ആരംഭിക്കുന്ന പരിപാടി ഇ.വി. വത്സൻ ഉദ്‌ഘാടനം ചെയ്യും.

ആശംസയും സൃഷ്ടി അവതരണവും എന്ന പരിപാടിയിൽ ഡോ കെ.എം ഭരതൻ, ഡോ പി.കെ സുമോദൻ,പ്രഫ രാജേന്ദ്രൻ എടത്തുംകര, എ. വി അബ്‌ദുൾ ലത്തീഫ്, എം. പി സൂര്യദാസ്, ഡോ. ദിനേശൻ കരിപ്പള്ളി, ഗോപി നാരായണൻ, സുനിൽ മടപ്പള്ളി, ബാബു മുയിപ്പോത്ത് എന്നിവർ പങ്കെടുക്കും.

നാല് മണിക്ക് കവിതാ പാരായണം നടക്കും.

തുടർന്ന് ഡോ പി.പി പ്രമോദ് നയിക്കുന്ന പാട്ടുവർത്തമാനം പരിപാടിയും വിവിധ ഗായകർ ഒരുക്കുന്ന കരോക്കെ ഗാനമേളയും ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/261099/oruma-literary-evening-new-years-eve-celebration-madapally-govt-college-alumni-tomorrow)