വടകര : (vatakara.truevisionnews.com) വടകര താലൂക്കിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും നടന്ന് വരുന്ന സമഗ്ര കുടിവെള്ള പദ്ധതിയായ ജലജവൻ മിഷൻ പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കി കമ്മീഷൻ ചെയ്ത് വരുന്ന കടുത്ത വരൾച്ചക്ക് മുന്നെ കുടിവെള്ളം വിതരണം ചെയ്യാൻ നടപടികൾ സ്വീകരിക്കണമെന്ന് വടകര താലൂക്ക് വികസന സമിതി ആവിശ്യപെട്ടു .
താലൂക്കിൽ കുന്നുമ്മൽ പഞ്ചായത്തിൽ മാത്രമാണ് പൂർത്തിയാക്കിയത്. 21 പഞ്ചായത്തുകളിലും പൂർത്തിയാക്കേണ്ടതുണ്ട്.
പദ്ധതിക്ക് വേണ്ടി എല്ലാ പഞ്ചായത്തിലേയും പൊതുമരാമത്ത്, പഞ്ചായത്ത് റോഡുകൾ പൊട്ടിപൊളിയച്ചത് പൂർവസ്ഥിതിയിലാക്കാൻ അടിയന്തിര നടപടികൾ ഉണ്ടാകണം.
വാട്ടർ അതോറിറ്റി ഈ കാര്യത്തിൽ അടിയന്തിരനടപടി സ്വീകരിക്കണം. സമിതി അംഗം പി സുരേഷ് ബാബു ആണ് വിഷയം ഉന്നയിച്ചത്.
മുൻസിപ്പൽ കൗൺസിലർ സി കെ കരീം അധ്യക്ഷത വഹിച്ചു.
പി ശ്രീജിത്ത്, പി പി രാജൻ, പ്രദീപ് ചോമ്പാല , ബാബു ഒഞ്ചിയം, ആയിഷ ഉമ്മർ , പി എം മുസ്തഫ, എടി അബ്ദുള്ള, തഹസിൽദാർ വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു.
#Jalajavan #Mission #Steps #should #taken #supply #drinking #water #Vadakara #Taluk #Development #Committee