#Malinyamukthamnavakeralam |വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിൻ; ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ നിർവ്വഹണ സമിതി രൂപികരിച്ചു

#Malinyamukthamnavakeralam |വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിൻ; ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ നിർവ്വഹണ സമിതി രൂപികരിച്ചു
Jan 4, 2025 02:59 PM | By akhilap

ആയഞ്ചേരി: (vatakara.truevisionnews.com) മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജനുവരി ഒന്ന് മുതൽ ഏഴ് വരെ സംസ്ഥാന വ്യാപകമായി നടത്തുന്ന വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിൻ വിജയിപ്പിക്കുന്നതിന് 12-ാം വാർഡിൽ നിർവ്വഹണ പ്രവർത്തനങ്ങൾക്ക് രൂപം നൽകി.

കെ വി പിടിക , മാക്കം മുക്ക് , ആയഞ്ചേരി തെരു എന്നിവിടങ്ങളിൽ ജനകീയ സമിതികൾ രൂപീകരിക്കാനും, ബിന്നുകൾ സ്ഥാപിക്കാനും തീരുമാനിച്ചു.

വാർഡിലെ സ്കൂൾ, അംഗൻവാടി,സഹകരണ ബാങ്ക് എന്നിവ ജനുവരി ഏഴിന് വലിച്ചെറിയൽ വിമുക്ത സ്ഥാപനമായ് പ്രഖ്യാപിക്കും.

ജനുവരി 20 ന് ബോധവൽക്കരണ ക്ലാസും പ്രചരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.

ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വാർഡ് വികസന സമിതി കൺവീനർ കെ. മോഹനൻ മാസ്റ്റർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇന്ദിര സി, കുടുബശ്രീ സി.ഡി.എസ്സ് അംഗം നിഷ പി ,ആശാ വർക്കർ ചന്ദ്രി, അംഗൻവാടി വർക്കർ ജസീറ, ജെ പി എച്ച് എൻ ജയമോൾ , ശ്രീനാഥ് എം ഹരിത കർമ്മസേനാഗം ഷിജില കെ, ഫസീല ടി, രാജിഷ കെ.വി. എന്നിവർ സംസാരിച്ചു.

വാർഡ് മെമ്പർ ചെയർമാനും, ജെ എച്ച് ഐ ഇന്ദിര സി കൺവീനറുമായി നിർവ്വഹണ സമിതി രൂപീകരിച്ചു.

#Anti #dumping #Week #Ayanchery #Gram #Panchayat #formed #executive #committee #12th #ward

Next TV

Related Stories
#RajaramTheppalli | അവാർഡ് സമർപ്പണം; കെ.പി.സുരേന്ദ്രൻ പുരസ്‌കാരം രാജാറാം തെപ്പള്ളിക്ക് സമർപ്പിച്ചു

Jan 6, 2025 04:42 PM

#RajaramTheppalli | അവാർഡ് സമർപ്പണം; കെ.പി.സുരേന്ദ്രൻ പുരസ്‌കാരം രാജാറാം തെപ്പള്ളിക്ക് സമർപ്പിച്ചു

രാജാറാം തൈപ്പള്ളി എഴുതിയ 'മണ്ടോടിക്കണ്ണൻ സമരജീവിതം ' എന്ന ജീവചരിത്രഗ്രന്ഥമാണ് പുരസ്‌കാരത്തിന്...

Read More >>
#Train | ട്രെയിനിൽ നിന്ന് വീണു; വടകര സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു

Jan 6, 2025 02:30 PM

#Train | ട്രെയിനിൽ നിന്ന് വീണു; വടകര സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു

അഴിയൂർ ചോമ്പാല ടെലി ഫോൺ എക്സ്ചേഞ്ചിനു സമീപം കിഴക്കെ പുതിയ പറമ്പത്ത് വിനായക് ദത്ത് (25) ആണ് പരുക്കുകളോടെ...

Read More >>
#Parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

Jan 6, 2025 02:05 PM

#Parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്...

Read More >>
#Arrested | പ്രതികൾ അറസ്റ്റിൽ;  ബസ്  തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ

Jan 6, 2025 01:09 PM

#Arrested | പ്രതികൾ അറസ്റ്റിൽ; ബസ് തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ

പ്രതികൾ അറസ്റ്റിലായതോടെ വടകര താലൂക്കിൽ ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സൂചന പണിമുടക്കും അനിശ്ചിത കാല സമരവും...

Read More >>
#Sargalayainternationalartsandcraftsfestival2024-25 | ഇന്ന് കൊടിയിറക്കം; സർഗ്ഗാല അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് ഇന്ന് സമാപനം

Jan 6, 2025 10:51 AM

#Sargalayainternationalartsandcraftsfestival2024-25 | ഇന്ന് കൊടിയിറക്കം; സർഗ്ഗാല അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് ഇന്ന് സമാപനം

സമാപന സമ്മേളനത്തിൽ കേരള വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്‌ഘാടനം...

Read More >>
##Busstrike | പ്രതികളെ പിടികൂടി; വടകര താലൂക്കിലെ ബസ് പണിമുടക്ക് പിൻവലിച്ചു

Jan 5, 2025 11:02 PM

##Busstrike | പ്രതികളെ പിടികൂടി; വടകര താലൂക്കിലെ ബസ് പണിമുടക്ക് പിൻവലിച്ചു

10 മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്കവും പിൻവലിച്ചതെന്ന് സംയുക്ത സമര സമിതി...

Read More >>
Top Stories