അഴിയൂർ: (vatakaranews.in) അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ നിയമത്തിന്റെ അജ്ഞത കൊണ്ടുള്ള ലഹരിക്കടത്തും, ലഹരി ഉപയോഗവും, ലഹരി ഉപയോഗിച്ചള്ള സാമൂഹിക അതിക്രമവും തടയുക എന്ന് ഉദ്ദേശത്തോടെ കൂടി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.


ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ജില്ലാ തല ഉദ്ഘാടനം കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി. രാജേന്ദ്രൻ അഴിയൂർ ചെക്ക്പോസ്റ്റ് പരിസരത്ത് വച്ച് അന്യഭാഷകളിൽ എഴുതിയ പോസ്റ്ററും, സന്ദേശം അടങ്ങിയ ഓഡിയോ ക്ലിപ്പും ചെക്പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർ വി. ദേവദാസിന് നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 'അതിഥി സുരക്ഷ ലഹരിമുക്തം' എന്ന ക്യാമ്പയിൻ പ്രവർത്തനം ഏറ്റെടുത്ത KSESA കോഴിക്കോട് ജില്ലാ കമ്മിറ്റിയെ അദ്ദേഹം അഭിനന്ദിച്ചു.
ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന ഈ പ്രവർത്തനത്തിൽ ജില്ലയിലെ എല്ലാ റെയ്ഞ്ച് പരിധിയിലും ബോധവൽക്കരണ പ്രവർത്തനത്തിന്റെ ഭാഗമായി അന്യഭാഷകളിലെ നോട്ടീസ് വിതരണം, പോസ്റ്റർ പ്രചരണം എന്നിവയും സംഘടിപ്പിക്കും.
ഡിജിറ്റലായുള്ള പ്രചരണം, അന്യ സംസ്ഥാനതൊഴിലാളി ക്യാമ്പ് സന്ദർശനം, മറ്റ് തൊഴിലാളി സംഘടനയുമായി ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്.
KSESA ജില്ലാ പ്രസിഡന്റ് പി .സി. ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ KSESA ജില്ലാ സെക്രട്ടറി സി. വി . സന്ദീപ് സ്വാഗതം പറഞ്ഞു.
KSESA സംസ്ഥാന സെക്രട്ടറി ജി. ബൈജു, ജില്ലാ ജോ: സെക്രട്ടറി റഷിദ് .കെ.പി, സുനിൽകുമാർ. കെ, സോമസുന്ദരം.കെ.എം, ദേവദാസൻ.വി, സിനിഷ് .കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .ചടങ്ങിന് ജില്ലാ ട്രഷറർ സി.എം.സുരേഷ് കുമാർ നന്ദി രേഖപ്പെടുത്തി.
#Guest #safety #non-alcoholic #Organized #anti-drug #campaign