മാഹി: അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകാഭിരുചികള്‍ക്ക് അനുസരിച്ച് നൂതന ആശയങ്ങള്‍ കൊണ്ടും മറ്റും ഫാഷന്‍ ലോകത്തെ സര്‍ഗ്ഗാത്മകമാക്കുകയാണ് ഫാഷന്‍ ഡിസൈനറുടെ കര്‍ത്തവ്യമെന്ന് സഞ്ജുന മഡോണക്കെണ്ടി. മോഡലിംഗിലും ഫാഷന്‍ ഡിസൈനിംഗിലും നിലവിലുള്ള മുന്‍വിധികളെയെല്ലാം മറികടന്നുകൊണ്ട് ലണ്ടനില്‍ മോഡലിംഗ് രംഗത്ത് തിളിങ്ങിയ ചൊക്ലി സ്വദേശിനിയായ സഞ്ജുന മഡോണക്കെണ്ടി മാഹിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആവേശം പകര്‍ന്നു.
പോണ്ടിച്ചേരി സര്‍വ്വകലാശാല മാഹി കേന്ദ്രം ഫാഷന്‍ ടെക്ക്‌നോളജി വിഭാഗവും ജേര്‍ണലിസം വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രകൃതിക്കിണങ്ങുന്ന സസ്റ്റെയിനബിള്‍ ഫാഷന്‍ ഡിസൈനിങ്ങിലാണ് താന്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് സഞ്ജുന പറഞ്ഞു.
മുഖാമുഖം പരിപാടി സെന്റര്‍ ഹെഡ് ഡോ.എം.പി.രാജന്‍ ഉല്‍ഘാടനം ചെയ്തു. അസിസ്റ്റന്റ്റ് റജിസ്ട്രാര്‍ സി.എം. ശ്രീകല അദ്ധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികളായ ഫാത്തിമത്തുല്‍ മിസൂന, ആമീന, ചൈത്ര, അഭിനന്ദ്, അജ്മല്‍, അനഘ, അഫീഫ, ഭീപ്ന, അശ്വതി എന്നിവര്‍ സംവാദത്തില്‍ പങ്കാളികളായി. തുടര്‍ന്ന് സഞ്ജുന മഡോണക്കെണ്ടിയുടെ റാംപ് വോക്കും, മോഡലിംഗ് ഫോട്ടോഷൂട്ടും നടന്നു. കുമാരി അശ്വതി ഉപഹാര സമര്‍പ്പണം നടത്തി. അഫീഫ സ്വാഗതവും ദീപ്ന നന്ദിയും പറഞ്ഞു.
കണ്ണൂരിലെ നാട്ടിന്‍പ്പുറത്തുകാരിയില്‍ നിന്നും അന്താരാഷ്ട്ര മോഡല്‍
മാഹി : മോഡലിംഗിലും ഫാഷന്‍ ഡിസൈനിംഗിലും നിലവിലുള്ള മുന്‍വിധികളെയെല്ലാം മറികടന്നുകൊണ്ട് കണ്ണൂര്‍ ജില്ലയിലെ നാട്ടുമ്പുറത്തുകാരിയായ പെണ്‍കുട്ടി ലണ്ടനില്‍ മോഡലിംഗ് രംഗത്ത് താരത്തിളക്കവുമായി രാജ്യാന്തരപ്രശസ്തിയുടെ നിറവിലെത്തിനില്‍ക്കുന്നു . മോഡലിംഗിലും ഫാഷന്‍ ഡിസൈനിംഗിലും നിലവിലുള്ള മുന്‍വിധികളെയെല്ലാം മറികടന്നുകൊണ്ട് കണ്ണൂര്‍ ജില്ലയിലെ നാട്ടിന്‍പ്പുറത്തുകാരിയായ പെണ്‍കുട്ടി ലണ്ടനില്‍ മോഡലിംഗ് രംഗത്ത് താരത്തിളക്കവുമായി രാജ്യാന്തരപ്രശസ്തിയുടെ നിറവിലെത്തിനില്‍ക്കുന്നു .
2011 ല്‍ നേഷണല്‍ ഇന്‍സ്റ്റിറ്റിയുട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ നിന്ന് അപ്പാരല്‍ ഫാഷന്‍ ഡിസൈനിംഗില്‍ പഠനം പൂര്‍ത്തിയാക്കി ബിരുദം നേടിയശേഷം ഒരു ഫാഷന്‍ സ്ഥാപനത്തില്‍ ജൂനിയര്‍ ഫാഷന്‍ ഡിസൈനറായി ജോലിയില്‍ പ്രവേശിച്ചു . ഫാഷന്‍ എന്നതിനെ അളവിലേറെ സ്‌നേഹിക്കുകയും ഒപ്പം ഒരു മോഡലാവാനുള്ള അടങ്ങാത്ത മോഹത്തിന്റെ തിരയിളക്കമായിരുന്നു സദാസമയവും ആ കാലയളവില്‍ സഞ്ജുനയുടെ മനസ്സില്‍ . തുടര്‍ന്ന് ലക്ഷ്യത്തിലേക്കുള്ള ചുവട് വെപ്പായി ഇന്റര്‍നേഷണല്‍ ബിസിനസ്സില്‍ എം ബി എ ബിരുദവും നേടി ഏറെ താമസിയാതെ ഇന്ത്യയിലെപ്രശസ്ത അണ്ടര്‍വെയര്‍ നിര്‍മ്മാതാക്കളായ 'സിവമെ ' യുടെ അടിവസ്ത്രങ്ങള്‍ക്കായുള്ള സ്‌പെഷ്യല്‍ ഡിസൈനറായി സ്ഥാനമേറ്റു . അറിവും അനുഭവങ്ങളും ആത്മവിശ്വാസവും കൈമുതലായതോടെ പരസ്യമോഡലുകള്‍ക്കും പ്രമുഖ വ്യക്തികള്‍ക്കുമായി പ്രത്യേകം വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിലായി സഞ്ജുനയുടെ മുഴുവന്‍ ശ്രദ്ധയും . ഏറെ താമസിയാതെ 'സാന്‍സ് കൊച്ചര്‍ ' എന്ന ബ്രാന്‍ഡില്‍ ഒരു വസ്ത്രനിരക്ക് തുടക്കം കുറിച്ചുകൊണ്ട് 2015 ല്‍ ബാംഗ്‌ളൂരില്‍ മോഡലായി ഔദ്യോഗിക ജീവിതത്തിന് ശുഭാരംഭം കുറിച്ചു . 2016 ല്‍ നടന്ന ' മിസ് സൗത്ത് ഇന്ത്യ ക്വീന്‍ ' മത്സരത്തില്‍ മിസ് കേരള പട്ടം കരസ്ഥമാക്കിയതിനുപുറമെ മികച്ച ഫോട്ടോജെനിക് ഫേസ് അഥവാ മുഖശ്രീക്കുള്ള പ്രത്യേക അംഗീകാരവും നേടുകയുണ്ടായി .
ഇന്ത്യയില്‍ തിരിച്ചെത്തിയെങ്കിലും തന്റെ ചിരകാല സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള വേദി എന്ന നിലയില്‍ വീണ്ടും ലണ്ടനിലേക്ക് തന്നെ പറന്നു. രണ്ടാമത്തെ മാസ്റ്റേഴ്‌സ് പൂര്‍ത്തിയാക്കിയ അവര്‍ 2017 ല്‍ ലക്ഷ്വറി ബ്രാന്‍ഡ് മാനേജ്‌മെന്റില്‍ എം ബി എ ബിരുദം നേടി .തുടര്‍ന്ന് ലണ്ടനിലെ പ്രമുഖ ഫാഷന്‍ ഡിസൈന്‍ ഏജന്‍സിയില്‍ ജോലിചെയ്യാനും തുടങ്ങി .സ്ഥിരോത്സാഹവും സര്‍ഗ്ഗാത്മകതയും കൊണ്ടുതന്നെ ലണ്ടനിലെ പ്രശസ്ത ഫാഷന്‍ ബ്രാന്‍ഡായ 'നോബഡീസ് ചൈല്‍ഡ് ' മായി സഹകരിച്ചുകൊണ്ട് ഇപ്പോഴും ലണ്ടനില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു . പരിസ്ഥിതിസഹൃദരീതി അവലംബിച്ചുകൊണ്ടുള്ള വസ്ത്രനിര്‍മ്മാണരീതിക്ക് പ്രാധാന്യം കൊടുക്കുന്ന സഞ്ജുന മഡോണക്കെണ്ടി നിരവധി ലോകോത്തര പ്രശസ്തി നേടിയ ഉല്‍പ്പന്നങ്ങള്‍ക്കായി ഇതിനകം പരസ്യമോഡലായി പ്രവര്‍ത്തിച്ചിട്ടുമുണ്ട് . അഞ്ച് വര്‍ഷത്തിലേറെ ഭാരതീയ നൃത്തത്തില്‍ പ്രാവീണ്യം നേടിയ നല്ലൊരു നര്‍ത്തകി എന്നതിനുപുറമെ ആയോധനകലയായ കരാട്ടെയില്‍ പരിശീലനം നേടാനും തിരക്കിനിടയിലും സഞ്ജുനാക്കായിട്ടുണ്ട്.
Conversation with Sanjuna Madonna Kendi in mahi